രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം ഗ​ണ്യ​മാ​യി കു​റ​യു​ന്നു; ഇ​ന്ന് 70,421 പേ​ർ​ക്ക് വൈറസ്​ബാ​ധ
രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം ഗ​ണ്യ​മാ​യി കു​റ​യു​ന്നു; ഇ​ന്ന് 70,421 പേ​ർ​ക്ക് വൈറസ്​ബാ​ധ
Monday, June 14, 2021 11:53 AM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം ഗ​ണ്യ​മാ​യി കു​റ​യു​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ രാ​ജ്യ​ത്ത് 70,421 പു​തി​യ കോ​വി​ഡ് കേ​സു​ക​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്. 72 ദി​വ​സ​ത്തി​നി​ട​യി​ലെ ഏ​റ്റ​വും കു​റ​ഞ്ഞ പ്ര​തി​ദി​ന കോ​വി​ഡ് ക​ണ​ക്കാ​ണി​ത്.

അ​തേ​സ​മ​യം രാ​ജ്യ​ത്ത് കോ​വി​ഡ് മ​ര​ണ​ങ്ങ​ളു​ടെ എ​ണ്ണ​ത്തി​ൽ കു​റ​വി​ല്ല. 24 മ​ണി​ക്കൂ​റി​നി​ടെ 3,921 പേ​രാ​ണ് കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​ത്. ഇ​തോ​ടെ രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം 3,74,305 ആ​യി ഉ​യ​ർ​ന്ന​താ​യി ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

രാ​ജ്യ​ത്ത് നി​ല​വി​ൽ 2,95,10,410 പേ​ർ​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ൽ 2,81,62,947 പേ​ർ രോ​ഗ​മു​ക്ത​രാ​യി. ഇ​ന്ത്യ​യി​ൽ ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ എ​ണ്ണം 9,73,158 ല​ക്ഷ​മാ​യി കു​റ​ഞ്ഞി​ട്ടു​ണ്ട്. 1,19,501 പേ​രാ​ണ് 24 മ​ണി​ക്കൂ​റി​നി​ടെ രോ​ഗ​മു​ക്ത​രാ​യ​ത്.

നി​ല​വി​ൽ 25,48,49,301 പേ​ർ​ക്ക് കോ​വി​ഡ് വാ​ക്സി​ൻ ന​ൽ​കി​യ​താ​യി കേ​ന്ദ്ര​സ​ർ​ക്കാ​ർ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.