ഇ​സ്ര​യേ​ലി​ൽ നെ​ത​ന്യാ​ഹു യു​ഗ​ത്തി​ന് അ​ന്ത്യം; നാ​ഫ്ത​ലി ബെ​ന​റ്റ് പ്ര​ധാ​ന​മ​ന്ത്രി​യാ​കും
ഇ​സ്ര​യേ​ലി​ൽ നെ​ത​ന്യാ​ഹു യു​ഗ​ത്തി​ന് അ​ന്ത്യം; നാ​ഫ്ത​ലി ബെ​ന​റ്റ് പ്ര​ധാ​ന​മ​ന്ത്രി​യാ​കും
Monday, June 14, 2021 12:30 AM IST
ടെ​ൽ അ​വീ​വ്: ഇ​സ്ര​യേ​ലി​ല്‍ 12 വ​ര്‍​ഷ​മാ​യി തു​ട​രു​ന്ന ബെ​ഞ്ച​മി​ന്‍ നെ​ത​ന്യാ​ഹു യു​ഗ​ത്തി​ന് അ​ന്ത്യം. തീ​വ്ര​ദേ​ശീ​യ വാ​ദി​യാ​യ ന​ഫ്ത​ലി ബെ​ന​റ്റ് ആ​ണ് പു​തി​യ പ്ര​ധാ​ന​മ​ന്ത്രി. ഒ​റ്റ​വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് (59-60) ന​ഫ്താ​ലി വി​ശ്വാ​സം നേ​ടി​യ​ത്. പു​തി​യ മ​ന്ത്ര​സ​ഭ ഇ​ന്ന് അ​ധി​കാ​ര​മേ​ല്‍​ക്കും.

അ​ടി​യ​ന്തി​ര കെ​നെ​സ്സെ​റ്റ് ചേ​ര്‍​ന്നാ​ണ് വി​ശ്വാ​സ വോ​ട്ടെ​ടു​പ്പ് ന​ട​ത്തി​യ​ത്. നാ​ഫ്ത​ലി ബെ​ന​റ്റും മ​റ്റൊ​രു പ്ര​തി​പ​ക്ഷ ക​ക്ഷി നേ​താ​വാ​യ യെ​യി​ര്‍ ലാ​പി​ഡും ത​മ്മി​ലു​ണ്ടാ​ക്കി​യ ക​രാ​ര്‍ പ്ര​കാ​രം പ്ര​ധാ​ന​മ​ന്ത്രി​പ​ദ​ത്തി​ലെ ആ​ദ്യ ഊ​ഴം നാ​ഫ്ത​ലി​ക്ക് ആ​യി​രി​ക്കും. 2023 സെ​പ്റ്റം​ബ​ര്‍ വ​രെ ആ​യി​രി​ക്കും നാ​ഫ്ത​ലി​യു​ടെ കാ​ലാ​വ​ധി. അ​തി​നു ശേ​ഷ​മു​ള്ള ര​ണ്ടു​വ​ര്‍​ഷം ലാ​പി​ഡ് ഭ​രി​ക്കും.

ഇ​സ്ര​യേ​ലിന്‍റെ ച​രി​ത്ര​ത്തി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ കാ​ലം പ്ര​ധാ​ന​മ​ന്ത്രി ആ​യ ആ​ളാ​ണ് നെ​ത​ന്യാ​ഹു. അ​ധി​കാ​ര​ത്തി​ല്‍​നി​ന്ന് പു​റ​ത്തു​പോ​കു​ന്ന​തോ​ടെ അ​ഴി​മ​തി ഉ​ള്‍​പ്പെ​ടെ നി​ര​വ​ധി കേ​സു​ക​ളി​ല്‍ നെ​ത​ന്യാ​ഹു വി​ചാ​ര​ണ നേ​രി​ടേ​ണ്ടി വ​ന്നേക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.