കോ​ൺ​ഗ്ര​സ് അ​ടി​മു​ടി പ​രി​ഷ്ക​രി​ക്ക​പ്പെ​ട​ണം: ക​പി​ൽ സി​ബ​ൽ
കോ​ൺ​ഗ്ര​സ് അ​ടി​മു​ടി പ​രി​ഷ്ക​രി​ക്ക​പ്പെ​ട​ണം: ക​പി​ൽ സി​ബ​ൽ
Sunday, June 13, 2021 8:28 PM IST
ന്യൂ​ഡ​ൽ​ഹി: സം​ഘ​ട​ന​യു​ടെ എ​ല്ലാ​ത​ല​ത്തി​ലു​മാ​യി കോ​ൺ‌​ഗ്ര​സി​ൽ സ​മൂ​ല​മാ​യ പ​രി​ഷ്കാ​ര​ങ്ങ​ൾ ആ​വ​ശ്യ​മാ​ണെ​ന്ന് മു​തി​ർ​ന്ന നേ​താ​വ് ക​പി​ൽ സി​ബ​ൽ. പാ​ർ​ട്ടി നി​ഷ്ക്രീ​യാ​വ​സ്ഥ​യി​ല​ല്ലെ​ന്നു തെ​ളി​യി​ക്കു​ന്ന​തി​നും ബി​ജെ​പി​ക്കു​ള്ള രാ​ഷ്ട്രീ​യ ബ​ദ​ലാ​യി സ്വ​യം അ​വ​ത​രി​പ്പി​ക്കു​ന്ന​തി​നും സ​മൂ​ല​മാ​യ പ​രി​ഷ്കാ​ര​ങ്ങ​ൾ ആ​വ​ശ്യ​മാ​ണെ​ന്ന് അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

പാ​ർ​ട്ടി​യി​ൽ നേ​തൃ​മാ​റ്റം ആ​വ​ശ്യ​പ്പെ​ട്ട് ക​ഴി​ഞ്ഞ​വ​ർ​ഷം കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി​ക്ക് ക​ത്ത​യ​ച്ച 23 നേ​താ​ക്ക​ളി​ൽ ഒ​രാ​ൾ കൂ​ടി​യാ​ണ് സി​ബ​ൽ. പി​ടി​ഐ​ക്ക് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​യി​രു​ന്നു സി​ബ​ലി​ന്‍റെ തു​റ​ന്നു​പ​റ​ച്ചി​ൽ.

നി​ല​വി​ൽ ബി​ജെ​പി​ക്ക് ശ​ക്ത​മാ​യ രാ​ഷ്ട്രീ​യ​ബ​ദ​ൽ ഇ​ല്ല. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് അ​ധി​കാ​ര​ത്തി​ൽ തു​ട​രാ​ൻ ധാ​ർ​മി​കാ​വ​കാ​ശ​മി​ല്ല. കോ​ൺ​ഗ്ര​സി​ന് മാ​ത്ര​മാ​ണ് ഒ​രു ബ​ദ​ൽ​സാ​ധ്യ​ത കാ​ണു​ന്ന​ത്. ഭൂ​രി​പ​ക്ഷ–​ന്യൂ​ന​പ​ക്ഷ വ​ർ​ഗീ​യ​ത​ക​ൾ ഒ​രു​പോ​ലെ രാ​ജ്യ​ത്തി​ന് ഹാ​നി​ക​ര​മാ​ണെ​ന്ന് ജ​ന​ങ്ങ​ളെ ബോ​ധ്യ​പ്പെ​ടു​ത്തു​ന്ന​തി​ൽ കോ​ൺ​ഗ്ര​സ് പ​രാ​ജ​യ പ്പെ​ട്ട​താ​യും അ​തി​ന്‍റെ തെ​ളി​വാ​ണ് അ​ടു​ത്തി​ടെ ന​ട​ന്ന നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലെ ദ​യ​നീ​യ പ​രാ​ജ​യ​ങ്ങ​ളെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ജി​ത​ൻ പ്ര​സാ​ദ​ക്ക് ബി​ജെ​പി​യി​ൽ​നി​ന്ന് പ്ര​സാ​ദം ല​ഭി​ച്ച​തി​നാ​ലാ​ണ് പാ​ർ​ട്ടി വി​ട്ട​ത്. പ​രി​ച​യ​സ​മ്പ​ന്ന​ത​യു​ള്ള മു​തി​ർ​ന്ന​വ​രെ​യും യു​വ​നേ​തൃ​ത്വ​ത്തെ​യും ഒ​രു​മി​ച്ചു​കൊ​ണ്ടു​പോ​ക​ണം. പ​ക​ർ​ച്ച​വ്യാ​ധി കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ൽ മോ​ദി​സ​ർ​ക്കാ​റി​ന്‍റെ ക​ഴി​വി​ല്ലാ​യ്മ രാ​ജ്യം ക​ണ്ട​താ​ണ്. ഇ​തി​ൽ ജ​ന​ങ്ങ​ളു​ടെ വേ​ദ​ന പ​രി​ഹ​രി​ക്കേ​ണ്ട​തു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.