ഉ​ത്ത​ര​വി​ന്‍റെ പേ​രി​ൽ റ​വ​ന്യൂ വ​കു​പ്പ് മാ​ത്ര​മാ​യി മു​ൾ​മു​ന​യി​ലാ​കി​ല്ലെ​ന്ന് മ​ന്ത്രി കെ. ​രാ​ജ​ൻ
ഉ​ത്ത​ര​വി​ന്‍റെ പേ​രി​ൽ റ​വ​ന്യൂ വ​കു​പ്പ് മാ​ത്ര​മാ​യി മു​ൾ​മു​ന​യി​ലാ​കി​ല്ലെ​ന്ന് മ​ന്ത്രി കെ. ​രാ​ജ​ൻ
Sunday, June 13, 2021 10:39 AM IST
തി​രു​വ​ന​ന്ത​പു​രം: മ​രം​കൊ​ള​ള​യി​ല്‍ റ​വ​ന്യൂ​വ​കു​പ്പി​നെ ന്യാ​യീ​ക​രി​ച്ച് മ​ന്ത്രി കെ.​രാ​ജ​ന്‍. റ​വ​ന്യൂ​വ​കു​പ്പി​ന് ഇ​ക്കാ​ര്യ​ത്തി​ല്‍ ഒ​രു വീ​ഴ്ച​യും സം​ഭ​വി​ച്ചി​ട്ടി​ല്ലെ​ന്നും പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി എ.​ജ​യ​തി​ല​ക് സ​ദു​ദ്ദേ​ശ​പ​ര​മാ​യി ഇ​റ​ക്കി​യ ഉ​ത്ത​ര​വ് ദു​ര്‍​വ്യാ​ഖ്യാ​നം ചെ​യ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഉ​ത്ത​ര​വ് ഇ​റ​ക്കി​യ​ത് പൊ​തു ആ​വ​ശ്യ​പ്ര​കാ​ര​മാ​ണ്. ചി​ല​രു​ടെ ദു​രു​പ​യോ​ഗം ഉ​ത്ത​ര​വി​ന്‍റെ കു​ഴ​പ്പ​മ​ല്ല. ഉ​ത്ത​ര​വി​ന്‍റെ പേ​രി​ൽ റ​വ​ന്യൂ വ​കു​പ്പ് മാ​ത്ര​മാ​യി മു​ൾ​മു​ന​യി​ലാ​കി​ല്ലെ​ന്നും വ​കു​പ്പു​ക​ൾ ത​മ്മി​ൽ ഏ​റ്റു​മു​ട്ട​ൽ ഇ​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മ​രം​മു​റി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​പ്പോ​ഴു​ണ്ടാ​യി​രി​ക്കു​ന്ന വി​ഷ​യ​ങ്ങ​ളി​ല്‍ എ​ല്ലാ വ​കു​പ്പു​ക​ള്‍​ക്കും കൂ​ട്ടു​ത്ത​ര​വാ​ദി​ത്വ​മാ​ണ് ഉ​ള്ള​ത്. റ​വ​ന്യൂ​വ​കു​പ്പി​ന് മാ​ത്ര​മാ​യി ഒ​രു വീ​ഴ്ച​യും സം​ഭ​വി​ച്ചി​ട്ടി​ല്ല. ഇ​ക്കാ​ര്യ​ത്തി​ല്‍ ഒ​രു അ​വ്യ​ക്ത​ത നി​ല​നി​ല്‍​ക്കു​ന്നു​ണ്ട്. അ​ത് പ​രി​ഹ​രി​ക്കു​ന്ന​തി​ന് വേ​ണ്ടി​യാ​ണ് ഉ​ത്ത​ര​വ് ഇ​റ​ങ്ങി​യ​ത്.

ആ ​ഉ​ത്ത​ര​വി​നെ ദു​ര്‍​വ്യാ​ഖ്യാ​നം ചെ​യ്ത പ്ര​ശ്‌​ന​മാ​ണ് ച​ര്‍​ച്ച ചെ​യ്യു​ന്ന​ത്. ക​ര്‍​ഷ​ക​രു​ടെ പ്ര​ശ്‌​ന​ങ്ങ​ള്‍ സ​ര്‍​ക്കാ​രി​ന്‍റെ മു​ന്നി​ലു​ണ്ട്. അ​തു​കൊ​ണ്ട് ഇ​ക്കാ​ര്യ​ത്തി​ല്‍ കൂ​ട്ടാ​യി ആ​ലോ​ചി​ച്ച് കൃ​ത്യ​മാ​യ തീ​രു​മാ​നം എ​ടു​ക്കും.

മ​ന്ത്രി​മാ​രോ വ​കു​പ്പു​ക​ളോ ത​മ്മി​ലു​ള്ള ത​ര്‍​ക്ക​മാ​യി​ട്ട് ഇ​തി​നെ മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കേ​ണ്ട​തി​ല്ല. ഉ​ത്ത​ര​വി​നെ മ​റ​യാ​ക്കി ആ​രെ​ങ്കി​ലും പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ണ്ടെ​ങ്കി​ല്‍ അ​ന്വേ​ഷ​ണ​ത്തി​ല്‍ അ​ത് പു​റ​ത്തു​കൊ​ണ്ടു​വ​രും. ഇ​ക്കാ​ര്യ​ത്തി​ല്‍ സ​ര്‍​ക്കാ​രി​ന് പേ​ടി​ക്കാ​ന്‍ ഒ​ന്നു​മി​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.