പാ​ച​ക​വാ​ത​ക വി​ത​ര​ണ​ക്കാ​ർ​ക്കും മു​ൻ​ഗ​ണ​ന വേ​ണ​മെ​ന്ന് ഹ​ർ​ജി; സ​ർ​ക്കാ​ർ നി​ല​പാ​ട് തേ​ടി
പാ​ച​ക​വാ​ത​ക വി​ത​ര​ണ​ക്കാ​ർ​ക്കും മു​ൻ​ഗ​ണ​ന വേ​ണ​മെ​ന്ന് ഹ​ർ​ജി; സ​ർ​ക്കാ​ർ നി​ല​പാ​ട് തേ​ടി
Wednesday, May 19, 2021 3:35 AM IST
കൊ​ച്ചി: പാ​ച​ക​വാ​ത​ക വി​ത​ര​ണ​ക്കാ​രെ കോ​വി​ഡ് മു​ന്ന​ണി​പ്പോ​രാ​ളി​ക​ളാ​യി പ​രി​ഗ​ണി​ച്ച് വാ​ക്സി​നേ​ഷ​നു മു​ന്‍​ഗ​ണ​ന ന​ല്‍​ക​ണ​മെ​ന്ന ഹ​ര്‍​ജി ഹൈ​ക്കോ​ട​തി 20നു ​പ​രി​ഗ​ണി​ക്കാ​നാ​യി മാ​റ്റി. ഓ​ള്‍ ഇ​ന്ത്യ എ​ല്‍​പി​ജി ഡി​സ്ട്രി​ബ്യൂ​ട്ടേ​ഴ്‌​സ് ഫെ​ഡ​റേ​ഷ​ന്‍റെ കേ​ര​ള സ​ര്‍​ക്കി​ള്‍ ന​ല്‍​കി​യ ഹ​ര്‍​ജി​യി​ല്‍ ജ​സ്റ്റീ​സ് പി.​വി. ആ​ശ സ​ര്‍​ക്കാ​രി​ന്‍റെ നി​ല​പാ​ടു തേ​ടി​യി​ട്ടു​ണ്ട്.

തി​രു​വ​ന​ന്ത​പു​രം മേ​ഖ​ല​യി​ല്‍ എ​ല്‍​പി​ജി വി​ത​ര​ണ​ക്കാ​ര്‍​ക്കു കോ​വി​ഡ് വാ​ക്‌​സി​നേ​ഷ​നു മു​ന്‍​ഗ​ണ​ന ന​ല്‍​കു​ന്നു​ണ്ടെ​ന്നും ഇ​തു മ​റ്റു മേ​ഖ​ല​ക​ളി​ലു​ള്ള​വ​ര്‍​ക്കും ബാ​ധ​ക​മാ​ക്ക​ണ​മെ​ന്നും ഹ​ര്‍​ജി​ക്കാ​ര്‍ ആ​വ​ശ്യ​പ്പെ​ടു​ന്നു. ഈ​യാ​വ​ശ്യ​മു​ന്ന​യി​ച്ച് ആ​രോ​ഗ്യ വ​കു​പ്പി​നു നേ​ര​ത്തെ നി​വേ​ദ​നം ന​ല്‍​കി​യി​രു​ന്നെ​ന്നും ഹ​ര്‍​ജി​യി​ല്‍ പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.