ടൗ​ട്ടെ കൂ​ടു​ത​ൽ തീ​വ്ര​മാ​യി: മ​ണി​ക്കൂ​റി​ൽ 210 കി​ലോ​മീ​റ്റ​ർ വ​രെ വേ​ഗം, അ​തീ​വ ജാ​ഗ്ര​ത
ടൗ​ട്ടെ കൂ​ടു​ത​ൽ തീ​വ്ര​മാ​യി: മ​ണി​ക്കൂ​റി​ൽ 210 കി​ലോ​മീ​റ്റ​ർ വ​രെ വേ​ഗം, അ​തീ​വ ജാ​ഗ്ര​ത
Monday, May 17, 2021 10:26 AM IST
മും​ബൈ: അ​റ​ബി​ക്ക​ട​ലി​ൽ രൂ​പം കൊ​ണ്ട ടൗ​ട്ടെ ചു​ഴ​ലി​ക്കൊ​ടു​ങ്കാ​റ്റ് കൂ​ടു​ത​ൽ തീ​വ്ര​മാ​യി. മ​ണി​ക്കൂ​റി​ൽ 210 കി​ലോ​മീ​റ്റ​ർ വ​രെ വേ​ഗ​ത്തി​ലാ​ണ് ഇ​പ്പോ​ൾ കാ​റ്റ് വീ​ശു​ന്ന​ത്. നി​ല​വി​ൽ മും​ബൈ തീ​ര​ത്തി​ന് 160 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യാ​ണ് ചു​ഴ​ലി​ക്കാ​റ്റ് സ്ഥി​തി ചെ​യ്യു​ന്ന​ത്.

വൈകുന്നേരത്തോടെ പൂ​ർ​ണ​മാ​യും ക​ര​തൊ​ടു​മെ​ന്ന് കാ​ലാ​വ​സ്ഥ വി​ഭാ​ഗം അ​റി​യി​ച്ചു. ക​ര​തൊ​ടു​മ്പോ​ൾ വേ​ഗം മ​ണി​ക്കൂ​റി​ൽ 185 കി​ലോ​മീ​റ്റ​ർ വ​രെ ആ​കാ​മെ​ന്നും മു​ന്ന​റി​യി​പ്പു​ണ്ട്. മ​ഹാ​രാ​ഷ്ട്ര, ഗു​ജ​റാ​ത്ത് എന്നീ സംസ്ഥാനങ്ങളിൽ അ​തീ​വ ജാ​ഗ്ര​താ നി​ർ​ദേ​ശ​മാ​ണ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

ചുഴലിക്കൊടുങ്കാറ്റിന്‍റെ പശ്ചാത്തലത്തിൽ മുംബൈ അന്താരാഷ്ട്ര വിമാനത്താവളം രാവിലെ 11 മുതൽ ഉച്ചയ്ക്ക് രണ്ടുവരെ അടച്ചു. ബു​​ധ​​നാ​​ഴ്ച വ​​ട​​ക്ക​​ൻ ഗു​​ജ​​റാ​​ത്തി​​ൽ ക​​ന​​ത്ത മ​​ഴ​​യു​​ണ്ടാ​​കു​​മെ​​ന്നും പ്ര​​വ​​ച​​നമുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.