കോ​വി​ഡി​ന്‍റെ ര​ണ്ടാം ത​രം​ഗ​ത്തി​നു കാ​ര​ണം സ​ർ​ക്കാ​രി​ന്‍റെ അ​വ​ഗ​ണ​ന: ആ​ർ‌​എ​സ്‌​എ​സ് മേ​ധാ​വി
കോ​വി​ഡി​ന്‍റെ ര​ണ്ടാം ത​രം​ഗ​ത്തി​നു കാ​ര​ണം സ​ർ​ക്കാ​രി​ന്‍റെ അ​വ​ഗ​ണ​ന:  ആ​ർ‌​എ​സ്‌​എ​സ് മേ​ധാ​വി
Saturday, May 15, 2021 7:51 PM IST
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡി​ന്‍റെ ര​ണ്ടാം ത​രം​ഗ​ത്തി​നു കാ​ര​ണം സ​ർ​ക്കാ​രും ജ​ന​ങ്ങ​ളും മു​ന്ന​റി​യി​പ്പു​ക​ളെ അ​വ​ഗ​ണി​ച്ച​താ​ണെ​ന്ന് ആ​ർ‌​എ​സ്‌​എ​സ് മേ​ധാ​വി മോ​ഹ​ൻ ഭാ​ഗ​വ​ത്. കോ​വി​ഡി​ന്‍റെ ആ​ദ്യ​ത​രം​ഗ​ത്തി​നു ശേ​ഷം എ​ല്ലാ​വ​രും അ​ശ്ര​ദ്ധ​രാ​യി. ര​ണ്ടാം ത​രം​ഗംവ​രു​മെ​ന്ന് എ​ല്ലാ​വ​ർ​ക്കും അ​റി​വു​ള്ള​താ​യി​രു​ന്നു. ഡോ​ക്ട​ർ​മാ​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു. എ​ന്നി​ട്ടും ഇ​തി​നെ അ​വ​ഗ​ണി​ച്ചെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഇ​പ്പോ​ൾ ഡോ​ക്ട​മാ​ർ ന​മ്മോ​ട് പ​റ​യു​ന്നു, മൂ​ന്നാം ത​രം​ഗം ഉ​ണ്ടാ​യേ​ക്കാം. അ​തി​നെ ഭ​യ​ക്കേ​ണ്ട​തു​ണ്ടോ? കോ​വി​ഡി​നെ​തി​രെ പോ​രാ​ടാ​നും വി​ജ​യി​ക്കാ​നു​മു​ള്ള ശ​രി​യാ​യ മ​നോ​ഭാ​വ​മു​ണ്ടോ? അ​ദ്ദേ​ഹം ചോ​ദി​ച്ചു. കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ഭാ​ഷ​ണ പ​ര​മ്പ​ര​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ഭാ​ഗ​വ​ത്.

ഇ​ന്ന​ത്തെ തെ​റ്റു​ക​ളി​ൽ നി​ന്ന് പ​ഠി​ച്ചു​കൊ​ണ്ട് മൂ​ന്നാം ത​രം​ഗ​ത്തെ നേ​രി​ടാ​നു​ള്ള ആ​ത്മ​വി​ശ്വാ​സം വ​ള​ർ​ത്തി​യെ​ടു​ക്ക​ണ​മെ​ന്ന് ആ​ർ‌​എ​സ്എ​സ് മേ​ധാ​വി ആ​വ​ശ്യ​പ്പെ​ട്ടു. വി​ജ​യം അ​ന്തി​മ​മ​ല്ല. പ​രാ​ജ​യം മാ​ര​ക​വു​മ​ല്ല. തു​ട​രാ​നു​ള്ള ധൈ​ര്യം മാ​ത്ര​മാ​ണ് പ്ര​ധാ​നം- ഭാ​ഗ​വ​ത് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.