യു​പി​യി​ലെ ജ​യി​ലി​ൽ വെ​ടി​വ​യ്പ്; ഗു​ണ്ടാ​ത​ല​വ​ൻ അ​ട​ക്കം മൂ​ന്നു ത​ട​വു​കാ​ർ കൊ​ല്ല​പ്പെ​ട്ടു
യു​പി​യി​ലെ ജ​യി​ലി​ൽ വെ​ടി​വ​യ്പ്; ഗു​ണ്ടാ​ത​ല​വ​ൻ അ​ട​ക്കം മൂ​ന്നു ത​ട​വു​കാ​ർ കൊ​ല്ല​പ്പെ​ട്ടു
Friday, May 14, 2021 3:40 PM IST
ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ജ​യി​ലി​ലു​ണ്ടാ​യ വെ​ടി​വ​യ്പി​ൽ മൂ​ന്നു ത​ട​വു​കാ​ർ കൊ​ല്ല​പ്പെ​ട്ടു. ചി​ത്ര​കൂ​ട് ജി​ല്ലാ ജ​യി​ലി​ൽ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ പ​ത്തോ​ടെ​യാ​ണ് സം​ഭ​വം. ത​ട​വു​കാ​രി​ലൊ​രാ​ൾ ര​ണ്ടു​പേ​രെ വെ​ടി​വ​ച്ച് കൊ​ല​പ്പെ​ടു​ത്തു​ക​യും ആ​ക്ര​മ​ണം ന​ട​ത്തി​യ ത​ട​വു​കാ​ര​നെ പോ​ലീ​സ് കൊ​ല​പ്പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നു.

പ​ടി​ഞ്ഞാ​റ​ൻ യു​പി​യി​ലെ ഗു​ണ്ടാ​ത്ത​ല​വ​ൻ മു​കീം കാ​ല, കി​ഴ​ക്ക​ൻ യു​പി ഡോ​ണാ​യ മി​റാ​സു​ദ്ദീ​ൻ എ​ന്നി​വ​ർ​ക്ക് നേ​രെ വി​ചാ​ര​ണ ത​ട​വു​കാ​ര​നാ​യ അ​ൻ​സു​ൽ ദീ​ക്ഷി​ത് വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ പോ​ലീ​സെ​ത്തി ദീ​ക്ഷി​തി​നെ കീ​ഴ​ട​ക്കു​ക​യാ​യി​രു​ന്നു. മു​തി​ർ​ന്ന ജ​യി​ൽ അ​ധി​കൃ​ത​ർ സം​ഭ​വ സ്ഥ​ല​ത്തെ​ത്തി സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി.

പ​ടി​ഞ്ഞാ​റ​ൻ യു​പി​യി​ലെ പ്ര​ദേ​ശ​ങ്ങ​ൾ വി​റ​പ്പി​ച്ചി​രു​ന്ന കാ​ല നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ്. കാ​ല ജ​യി​ലി​ൽ കൊ​ല്ല​പ്പെ​ട്ടേ​ക്കാ​മെ​ന്ന് ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ൽ മാ​താ​വ് അ​ല​ഹ​ബാ​ദ് ഹൈ​ക്കോ​ട​തി​യി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. തു​ട​ർ​ന്ന് ജ​യി​ലി​ൽ സു​ര​ക്ഷ വ​ർ​ധി​പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.