ക​ന​ല്‍ വ​ഴി​ക​ള്‍ താ​ണ്ടി ജ​ന​മ​നസ് കീ​ഴ​ട​ക്കി​യ നേ​താ​വ്: മു​ല്ല​പ്പ​ള്ളി
ക​ന​ല്‍ വ​ഴി​ക​ള്‍ താ​ണ്ടി ജ​ന​മ​നസ് കീ​ഴ​ട​ക്കി​യ നേ​താ​വ്: മു​ല്ല​പ്പ​ള്ളി
Tuesday, May 11, 2021 1:41 PM IST
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ലെ ഏ​റ്റ​വും ക​ഴി​വു​റ്റ വ​നി​താ നേ​താ​ക്ക​ളി​ല്‍ പ്ര​ഗ​ത്ഭയാണ് കെ.ആർ.ഗൗരിയമ്മയെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. ​ഗൗ​രി​യ​മ്മ​യു​ടെ പോ​രാ​ട്ട​വീ​ര്യം ശ്ര​ദ്ധേ​യ​മാ​ണ്.​ ഇ​.എം​.എസ് മ​ന്ത്രി​സ​ഭ​യി​ല്‍ ഭ​ര​ണ​പാ​ട​വം തെ​ളി​യി​ച്ച നേ​താ​വ്.​ നി​ല​പാ​ടു​ക​ളി​ലെ ദൃ​ഢ​ത ഗൗ​രി​യ​മ്മ​യെ മ​റ്റു​നേ​താ​ക്ക​ളി​ല്‍ നി​ന്നും എ​ന്നും വ്യ​ത്യ​സ്ത​യാ​ക്കിയെന്നും അദ്ദേഹം പറഞ്ഞു.

13 ത​വ​ണ നി​യ​മ​സ​ഭാംഗവും ആ​റു ​ത​വ​ണ മ​ന്ത്രി​യു​മാ​യി​രു​ന്ന ഗൗ​രി​യ​മ്മ​യു​ടെ ഭ​ര​ണ​നൈ​പു​ണ്യ​ത്തി​ന് നി​ര​വ​ധി തെ​ളി​വു​ക​ളു​ണ്ട്. ​കേ​ര​ള രാ​ഷ്ട്രീ​യ​ത്തി​ല്‍ ജ്വ​ലി​ച്ച് നി​ന്ന പ്ര​ഗ​ത്ഭ വ്യ​ക്തി​ത്വ​ത്തി​നാ​ണ് തി​ര​ശീ​ല​വീ​ണ​ത്. താ​നു​മാ​യി എ​ന്നും ന​ല്ല വ്യ​ക്തി​ബ​ന്ധം സൂ​ക്ഷി​ച്ചി​രു​ന്ന നേ​താ​വാ​ണ് ഗൗ​രി​യ​മ്മ.​ഗൗ​രി​യ​മ്മ​യു​ടെ വി​യോ​ഗം കേ​ര​ള രാ​ഷ്ട്രീ​യ​ത്തി​ന് നി​ക​ത്താ​ന്‍ ക​ഴി​യാ​ത്ത വി​ട​വാ​ണെ​ന്നും മു​ല്ല​പ്പ​ള്ളി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.