കു​ഞ്ഞു​കു​ട്ട​ന​ല്ല.. മാ​ട​മ്പ് വ​ലി​യ കു​ട്ട​ന്‍
കു​ഞ്ഞു​കു​ട്ട​ന​ല്ല.. മാ​ട​മ്പ് വ​ലി​യ കു​ട്ട​ന്‍
Tuesday, May 11, 2021 12:25 PM IST
തൃ​ശൂ​ര്‍: സ​ത്യ​ത്തി​ല്‍ നീ ​കു​ഞ്ഞു​കു​ട്ട​ന​ല്ല വ​ലി​യ കു​ട്ട​നാ​ണ് മാ​ട​മ്പ് വ​ലി​യ കു​ട്ട​ന്‍.....​ഒ​രി​ക്ക​ല്‍ കോ​വി​ല​നു​മൊ​ത്തു​ള്ള സു​ഹൃ​ദ് സം​ഭാ​ഷ​ണ​ത്തി​നി​ടെ മാ​ട​മ്പി​നോ​ട് കോ​വി​ല​ന്‍ പ​റ​ഞ്ഞി​രു​ന്നു. അ​തെ, കോ​വി​ല​ന്‍ പ​റ​ഞ്ഞ​ത് അ​ക്ഷ​രാ​ര്‍​ത്ഥ​ത്തി​ല്‍ ശ​രി​യാ​ണ്. എ​ഴു​ത്തി​ലും അ​ഭി​ന​യ​മി​ക​വി​ലും ആ​ന​ചി​കി​ത്സ​യി​ലു​മെ​ല്ലാം മാ​ട​മ്പ് മ​ന​യി​ലെ ഈ ​കു​ഞ്ഞു​കു​ട്ട​ന്‍ വ​ലി​യ കു​ട്ട​ന്‍ ത​ന്നെ​യാ​യി​രു​ന്നു.

മാ​ട​മ്പ് മ​ന​യു​ടെ ത​ല​യെ​ടു​പ്പ് എ​ന്നും കു​ഞ്ഞു​കു​ട്ട​നും ഉ​ണ്ടാ​യി​രു​ന്നു. ആ​ര്‍്ക്കു മു​ന്നി​ലും കു​നി​യാ​ത്ത ത​ല​പ്പൊ​ക്ക​മാ​യി​രു​ന്നു മാ​ട​മ്പ് കു​ഞ്ഞു​കു​ട്ട​നെ​ന്ന ലെ​ജ​ന്‍റി​ന്. കൈ​വെ​ച്ച​തെ​ല്ലാം പൊ​ന്നാ​ക്കി മാ​റ്റി​യ ജ​ന്‍​മ​മാ​യി​രു​ന്നു മാ​ട​മ്പി​ന്‍റേ​ത്. സം​സ്‌​കൃ​ത​ത്തി​ലും ആ​ന ചി​കി​ത്സ​യി​ലും അ​സാ​മാ​ന്യ പാ​ണ്ഡി​ത്യ​മാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്. എ​ഴു​ത്തി​ന്‍റെ ലോ​ക​ത്ത് ത​ന്‍റേ​താ​യ വ​ഴി​ക​ളി​ലൂ​ടെ​യാ​യി​രു​ന്നു മാ​ട​മ്പി​ന്‍റെ സ​ഞ്ചാ​രം.

ആ​ധ്യാ​ത്മി​ക​ത​യി​ലും ഐ​തി​ഹ്യ​ങ്ങ​ളി​ലും മി​ത്തു​ക​ളി​ലും ന​ല്ല അ​റി​വു​ണ്ടാ​യി​രു​ന്ന അ​ദ്ദേ​ഹ​ത്തി​ന്‍റെ കൃ​തി​ക​ളി​ല്‍ അ​തി​ന്‍റെ പ്ര​തി​ഫ​ല​നം വ്യ​ക്ത​മാ​യി​രു​ന്നു. അ​മൃ​ത​സ്യ പു​ത്ര​യും ഗു​രു​ഭാ​വ​വും ശ്രീ​രാ​മ​കൃ​ഷ്ണ പ​ര​മ​ഹം​സ​രു​ടെ ജീ​വി​ത ക​ഥ​യാ​ണ്. കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി പു​ര​സ്‌​കാ​രം, സ​ഞ്ജ​യ​ന്‍ പു​ര​സ്‌​കാ​രം എ​ന്നി​വ​യും 2003ല്‍ ​പ​രി​ണാ​മ​ത്തി​ന്‍റെ തി​ര​ക്ക​ഥ​യ്ക്ക് ഇ​സ്രാ​യേ​ലി​ലെ അ​ഷ്‌​ദോ​ദ് അ​ന്താ​രാ​ഷ്ട്ര ച​ല​ചി​ത്രോ​ത്സ​വ പു​ര​സ്‌​കാ​ര​വും ല​ഭി​ച്ചു.

ചെ​റു​പ്പ​ത്തി​ല്‍ കൊ​ടു​ങ്ങ​ല്ലൂ​ര്‍ വി​ദ്യ​പീ​ഠ​ത്തി​ല്‍ സം​സ്‌​കൃ​ത അ​ധ്യാ​പ​ക​നാ​യി മാ​ട​മ്പ് ജോ​ലി ചെ​യ്തി​ട്ടു​ണ്ട്. ക്ഷേ​ത്ര​ത്തി​ലെ ശാ​ന്തി​ക്കാ​ര​നാ​യും മാ​ട​മ്പ് ജോ​ലി ചെ​യ്തി​ട്ടു​ണ്ട്. ആ​കാ​ശ​വാ​ണി​യി​ലും സേ​വ​ന​മ​നു​ഷ്ഠി​ച്ചു. പൂ​മു​ള്ളി ആ​റാം ത​മ്പു​രാ​നാ​ണ് ആ​ന ചി​കി​ത്സ പ​ഠി​പ്പി​ച്ച​ത്. സാ​ഹി​ത്യ​ത്തി​ല്‍ കോ​വി​ല​നും ത​ന്ത്ര വി​ദ്യ​യി​ല്‍ പ​ര​മ​ഭാ​ട്ടാ​ര​ക അ​നം​ഗാ​ന​ന്ദ തീ​ര്‍​ത്ഥ പാ​ദ​ശ്രീ ഗു​രു​വു​മാ​ണ് ഗു​രു​ക്ക​ന്‍​മാ​ര്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.