മ​ഹാ​രാ​ഷ്ട്ര​യി​ൽ പ്ര​തി​ദി​ന കോ​വി​ഡ് രോ​ഗി​ക​ൾ അ​ര​ല​ക്ഷ​ത്തി​ൽ താ​ഴെ; നേ​രി​യ ആ​ശ്വാ​സം
മ​ഹാ​രാ​ഷ്ട്ര​യി​ൽ പ്ര​തി​ദി​ന കോ​വി​ഡ് രോ​ഗി​ക​ൾ അ​ര​ല​ക്ഷ​ത്തി​ൽ താ​ഴെ; നേ​രി​യ ആ​ശ്വാ​സം
Sunday, May 9, 2021 10:12 PM IST
മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ൽ ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 48,401 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഏ​പ്രി​ൽ അ​ഞ്ചി​ന് ശേ​ഷം ഇ​താ​ദ്യ​മാ​യാ​ണ് മ​ഹാ​രാ​ഷ്ട്ര​യി​ലെ പ്ര​തി​ദി​ന കോ​വി​ഡ് കേ​സു​ക​ൾ അ​ര​ല​ക്ഷ​ത്തി​ൽ താ​ഴെ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത്. 572 പേ​ർ മ​രി​ച്ചു.

ഇ​തോ​ടെ സം​സ്ഥാ​ന​ത്തെ ആ​കെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 51,01,737 ആ​യി. മ​ര​ണ​സം​ഖ്യ 75,849 ആ​യി ഉ​യ​ർ​ന്നു. ശ​നി​യാ​ഴ്ച മാ​ത്രം സം​സ്ഥാ​ന​ത്ത് 60,226 പേ​ർ കോ​വി​ഡ്മു​ക്ത​രാ​യി.

മ​ഹാ​രാ​ഷ്ട്ര​യി​ലെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലാ​യി 6,15,783 പേ​ർ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്നു​ണ്ട്. സം​സ്ഥാ​ന​ത്ത് ഇ​തു​വ​രെ 2,94,38,797 സാം​പി​ളു​ക​ൾ ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.