ആ​ശ​ങ്ക​യ്ക്ക് അ​യ​വി​ല്ല; സം​സ്ഥാ​ന​ത്ത് 41,971 കോ​വി​ഡ് രോ​ഗി​ക​ൾ കൂ​ടി
ആ​ശ​ങ്ക​യ്ക്ക് അ​യ​വി​ല്ല; സം​സ്ഥാ​ന​ത്ത്  41,971 കോ​വി​ഡ് രോ​ഗി​ക​ൾ കൂ​ടി
Saturday, May 8, 2021 5:44 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് 41,971 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 64 പേ​ർ കൂ​ടി മ​രി​ച്ച​തോ​ടെ ആ​കെ മ​ര​ണം 5,746 ആ​യി. 27,456 പേ​ർ രോ​ഗ​മു​ക്തി നേ​ടി. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 1,48,546 സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 28.25 ആ​ണ്.

ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 387 പേ​ര്‍ സം​സ്ഥാ​ന​ത്തി​ന് പു​റ​ത്ത് നി​ന്നും വ​ന്ന​വ​രാ​ണ്. 38,662 പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. 2,795 പേ​രു​ടെ സ​മ്പ​ര്‍​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല.

യു​കെ, സൗ​ത്ത് ആ​ഫ്രി​ക്ക, ബ്ര​സീ​ല്‍ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നും വ​ന്ന ആ​ര്‍​ക്കും ത​ന്നെ ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​ന​കം കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​ല്ല. അ​ടു​ത്തി​ടെ യു​കെ (115), സൗ​ത്ത് ആ​ഫ്രി​ക്ക (എ​ട്ട്), ബ്ര​സീ​ല്‍ (ഒ​ന്ന്) എ​ന്നീ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നും വ​ന്ന 124 പേ​ര്‍​ക്കാ​ണ് ഇ​തു​വ​രെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​വ​രി​ല്‍ 114 പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വാ​യി. ആ​കെ 11 പേ​രി​ലാ​ണ് ജ​നി​ത​ക വ​ക​ഭേ​ദം വ​ന്ന വൈ​റ​സി​നെ ക​ണ്ടെ​ത്തി​യ​ത്.

രോ​ഗം സ്ഥി​രീ​ക​രി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന 27,456 പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ല​മാ​ണ് നെ​ഗ​റ്റീ​വ് ആ​യ​ത്. ഇ​തോ​ടെ 4,17,101പേ​രാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച് ഇ​നി ചി​കി​ത്സ​യി​ലു​ള്ള​ത്. 14,43,633 പേ​ര്‍ ഇ​തു​വ​രെ കോ​വി​ഡി​ല്‍ നി​ന്നും മു​ക്തി നേ​ടി.

സം​സ്ഥാ​ന​ത്തെ വി​വി​ധ ജി​ല്ല​ക​ളി​ലാ​യി 10,81,007 പേ​രാ​ണ് ഇ​പ്പോ​ള്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. ഇ​വ​രി​ല്‍ 10,50,745 പേ​ര്‍ വീ​ട്/​ഇ​ന്‍​സ്റ്റി​റ്റ്യൂ​ഷ​ണ​ല്‍ ക്വാ​റ​ന്‍റൈ​നി​ലും 30,262 പേ​ര്‍ ആ​ശു​പ​ത്രി​ക​ളി​ലും നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. 53,324 പേ​രെ​യാ​ണ് പു​തു​താ​യി നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി​യ​ത്.

ഇ​ന്ന് നാ​ല് പു​തി​യ ഹോ​ട്ട് സ്‌​പോ​ട്ടു​ക​ളാ​ണു​ള്ള​ത്. ഒ​രു പ്ര​ദേ​ശ​ത്തേ​യും ഹോ​ട്ട് സ്‌​പോ​ട്ടി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കി​യി​ട്ടി​ല്ല. നി​ല​വി​ല്‍ ആ​കെ 788 ഹോ​ട്ട് സ്‌​പോ​ട്ടു​ക​ളാ​ണു​ള്ള​ത്

പോ​സി​റ്റീ​വ് കേ​സു​ക​ൾ ജി​ല്ല തി​രി​ച്ച്

എ​റ​ണാ​കു​ളം 5,492, തി​രു​വ​ന​ന്ത​പു​രം 4,560, മ​ല​പ്പു​റം 4,558, തൃ​ശൂ​ര്‍ 4,230, കോ​ഴി​ക്കോ​ട് 3,981, പാ​ല​ക്കാ​ട് 3,216, ക​ണ്ണൂ​ര്‍ 3,090, കൊ​ല്ലം 2,838, ആ​ല​പ്പു​ഴ 2,433, കോ​ട്ട​യം 2,395, കാ​സ​ര്‍​ഗോ​ഡ് 1,749, വ​യ​നാ​ട് 1,196, പ​ത്ത​നം​തി​ട്ട 1,180, ഇ​ടു​ക്കി 1,053.

സ​മ്പ​ർ​ക്ക രോ​ഗി​ക​ൾ ജി​ല്ല തി​രി​ച്ച്

എ​റ​ണാ​കു​ളം 5,305, തി​രു​വ​ന​ന്ത​പു​രം 4,271, മ​ല​പ്പു​റം 4,360, തൃ​ശൂ​ര്‍ 4,204, കോ​ഴി​ക്കോ​ട് 3,864, പാ​ല​ക്കാ​ട് 1,363, ക​ണ്ണൂ​ര്‍ 2,794, കൊ​ല്ലം 2,827, ആ​ല​പ്പു​ഴ 2,423, കോ​ട്ട​യം 2,244, കാ​സ​ര്‍​ഗോ​ഡ് 1,706, വ​യ​നാ​ട് 1,145, പ​ത്ത​നം​തി​ട്ട 1,137, ഇ​ടു​ക്കി 1,019.

നെ​ഗ​റ്റീ​വ് കേ​സു​ക​ൾ ജി​ല്ല തി​രി​ച്ച്

തി​രു​വ​ന​ന്ത​പു​രം 2,403, കൊ​ല്ലം 1,412, പ​ത്ത​നം​തി​ട്ട 478, ആ​ല​പ്പു​ഴ 772, കോ​ട്ട​യം 1,404, ഇ​ടു​ക്കി 316, എ​റ​ണാ​കു​ളം 4,052, തൃ​ശൂ​ര്‍ 1,686, പാ​ല​ക്കാ​ട് 3,487, മ​ല​പ്പു​റം 3,388, കോ​ഴി​ക്കോ​ട് 4,991, വ​യ​നാ​ട് 591, ക​ണ്ണൂ​ര്‍ 1,856, കാ​സ​ര്‍​ഗോ​ഡ് 620.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.