പ​ശ്ചി​മ​ബം​ഗാ​ൾ സം​ഘ​ർ​ഷം: ചീ​ഫ് സെ​ക്ര​ട്ട​റി​യെ വി​ളി​പ്പി​ച്ച് ഗ​വ​ർ​ണ​ർ
പ​ശ്ചി​മ​ബം​ഗാ​ൾ സം​ഘ​ർ​ഷം: ചീ​ഫ് സെ​ക്ര​ട്ട​റി​യെ വി​ളി​പ്പി​ച്ച് ഗ​വ​ർ​ണ​ർ
Saturday, May 8, 2021 1:41 PM IST
കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ​ബം​ഗാ​ളി​ലെ രാ​ഷ്ട്രീ​യ സം​ഘ​ർ​ഷ​ത്തി​ൽ ഗ​വ​ർ​ണ​റും സ​ർ​ക്കാ​രും ത​മ്മി​ൽ പോ​ര് മു​റു​കു​ന്നു. സം​ഘ​ർ​ഷ​ത്തെ കു​റി​ച്ച് സം​സ്ഥാ​ന ആ​ഭ്യ​ന്ത​ര വ​കു​പ്പ് ഇ​നി​യും റി​പ്പോ​ർ​ട്ട് ന​ൽ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ഗ​വ​ർ​ണ​ർ ജ​ഗ്‌​ദീ​പ് ദാ​ൻ​ക​ർ ചീ​ഫ് സെ​ക്ര​ട്ട​റി​യെ വി​ളി​പ്പി​ച്ചു.

ശ​നി​യാ​ഴ്ച രാ​ത്രി ഏ​ഴി​ന് മു​ൻ​പ് ചീ​ഫ് സെ​ക്ര​ട്ട​റി രാ​ജ്ഭ​വ​നി​ൽ എ​ത്ത​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശം. അ​തേ​സ​മ​യം, പ​ശ്ചി​മ ബം​ഗാ​ളി​ലെ സം​ഘ​ർ​ഷ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ സം​ഘം സ​ർ​ക്കാ​രി​ന് ഉ​ട​ൻ റി​പ്പോ​ർ​ട്ട് ന​ൽ​കു​മെ​ന്നാ​ണ് വി​വ​രം.

ആ​​​ഭ്യ​​​ന്ത​​​ര മ​​​ന്ത്രാ​​​ല​​​യം അ​​​ഡീ​​​ഷ​​​ണ​​​ൽ സെ​​​ക്ര​​​ട്ട​​​റി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള സം​​​ഘം സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​ലെ​​​ത്തി സം​​​സ്ഥാ​​​ന ആ​​​ഭ്യ​​​ന്ത​​​ര സെ​​​ക്ര​​​ട്ട​​​റി, ഡി​​​ജി​​​പി എ​​​ന്നി​​​വ​​​രു​​​മാ​​​യി കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തിയിരുന്നു. ബം​​​ഗാ​​​ളി​​​ൽ മേ​​​യ് ര​​​ണ്ടി​​​നു​​​ശേ​​​ഷ​​​മു​​​ണ്ടാ​​​യ സം​​​ഘ​​​ർ​​​ഷ​​​ത്തി​​​ൽ 16 പേ​​​രാ​​​ണു മ​​​രി​​​ച്ച​​​ത്. നി​​​ര​​​വ​​​ധി വീ​​​ടു​​​ക​​​ൾ ആ​​​ക്ര​​​മി​​​ക്ക​​​പ്പെ​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.