ആ​ർ​ടി​പി​സി​ആ​ർ നി​ര​ക്ക് 500 ത​ന്നെ; ലാ​ബു​ക​ളു​ടെ ഹ​ർ​ജി ഹൈ​ക്കോ​ട​തി ത​ള്ളി
ആ​ർ​ടി​പി​സി​ആ​ർ നി​ര​ക്ക് 500 ത​ന്നെ; ലാ​ബു​ക​ളു​ടെ ഹ​ർ​ജി ഹൈ​ക്കോ​ട​തി ത​ള്ളി
Friday, May 7, 2021 1:24 PM IST
കൊ​ച്ചി: കോ​വി​ഡ് ക​ണ്ടെ​ത്തു​ന്ന​തി​ന് ന​ട​ത്തു​ന്ന ആ​ർ​ടി​പി​സി​ആ​ർ പ​രി​ശോ​ധ​ന​യു​ടെ നി​ര​ക്ക് 500 രൂ​പ​യാ​ക്കി കു​റ​ച്ച സ​ർ​ക്കാ​ർ ന​ട​പ​ടി ഹൈ​ക്കോ​ട​തി ശ​രി​വ​ച്ചു. നി​ര​ക്ക് കു​റ​ച്ച​ത് ചോ​ദ്യം ചെ​യ്ത് ലാ​ബ് ഉ​ട​മ​ക​ൾ സ​മ​ർ​പ്പി​ച്ച ഹ​ർ​ജി ഹൈ​ക്കോ​ട​തി ത​ള്ളി.

ആ​ർ​ടി​പി​സി​ആ​ർ പ​രി​ശോ​ധ​ന​യ്ക്ക് 135 രൂ​പ മു​ത​ൽ 245 രൂ​പ വ​രെ മാ​ത്ര​മേ ചെ​ല​വ് വ​രു​ന്നു​ള്ളൂ എ​ന്നും അ​തി​നാ​ൽ ലാ​ബ് ഉ​ട​മ​ക​ളു​ടെ വാ​ദം തെ​റ്റാ​ണെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു.

സം​സ്ഥാ​ന​ത്ത് ആ​ർ​ടി​പി​സി​ആ​ർ പ​രി​ശോ​ധ​നാ നി​ര​ക്ക് 1,700 രൂ​പ​യി​ൽ നി​ന്നും 500 രൂ​പ​യാ​യാ​ണ് സ​ർ​ക്കാ​ർ കു​റ​ച്ച​ത്. ഈ ​നി​ര​ക്കി​ൽ പ​രി​ശോ​ധ​ന ന​ട​ത്താ​ൻ ക​ഴി​യി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​യി​രു​ന്നു ലാ​ബ് ഉ​ട​മ​ക​ൾ. എ​ന്നാ​ൽ സ​ർ​ക്കാ​ർ വി​ട്ടു​വീ​ഴ്ച​യ്ക്ക് ത​യാ​റാ​യി​ല്ല. പി​ന്നാ​ലെ​യാ​ണ് പ​ത്തോ​ളം ലാ​ബ് ഉ​ട​മ​ക​ൾ ചേ​ർ​ന്ന് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

രാ​ജ്യ​ത്തെ മ​റ്റ് പ​ല സം​സ്ഥാ​ന​ങ്ങ​ളി​ലും വ​ള​രെ മു​ൻ​പ് ത​ന്നെ ആ​ർ​ടി​പി​സി​ആ​ർ നി​ര​ക്ക് കു​റ​ച്ചി​രു​ന്നു. പ​രി​ശോ​ധ​നാ കി​റ്റ് കു​റ​ഞ്ഞ നി​ര​ക്കി​ൽ ല​ഭ്യ​മാ​യി​ത്തു​ട​ങ്ങി​യ​തോ​ടെ സം​സ്ഥാ​ന സ​ർ​ക്കാ​രും നി​ര​ക്ക് കു​റ​യ്ക്കാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.