കോ​വി​ഡ്: ത​ട​വു​കാ​ർ​ക്ക് ര​ണ്ടാ​ഴ്ച പ​രോ​ൾ
കോ​വി​ഡ്: ത​ട​വു​കാ​ർ​ക്ക് ര​ണ്ടാ​ഴ്ച പ​രോ​ൾ
Wednesday, May 5, 2021 9:25 PM IST
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് വ്യാ​പ​നം അ​തി​രൂ​ക്ഷ​മാ​കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ ത​ട​വു​കാ​ർ​ക്ക് ര​ണ്ട് ആ​ഴ്ച​ത്തെ പ​രോ​ൾ അ​നു​വ​ദി​ക്കാ​ൻ ആ​ഭ്യ​ന്ത​ര വ​കു​പ്പി​ന്‍റെ അ​നു​മ​തി. ഈ ​വ​ർ​ഷം പ​രോ​ളി​ന് അ​ർ​ഹ​ത​യു​ള്ള​വ​ർ​ക്കും പ​രോ​ളി​ൽ പോ​കാ​ൻ താ​ൽ​പ​ര്യ​മു​ള്ള​വ​ർ​ക്കു​മാ​ണ് ന​ൽ​കു​ക.

അ​തേ​സ​മ​യം നി​യ​ന്ത്രി​ത വി​ഭാ​ഗ​ത്തി​ലു​ള്ള ത​ട​വു​കാ​ർ​ക്ക് പ​രോ​ളി​ന് അ​ർ​ഹ​ത​യു​ണ്ടാ​വി​ല്ല. പ​രോ​ളി​ൽ ഇ​റ​ങ്ങു​ന്ന​വ​ർ അ​ടു​ത്തു​ള്ള പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യു​ക​യും കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് വീ​ട്ടി​ൽ ക​ഴി​യു​ക​യും വേ​ണം.

ജ​യി​ലി​ൽ കോ​വി​ഡ് രോ​ഗി​ക​ൾ കൂ​ടു​ന്ന സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കാ​ൻ ത​ട​വു​കാ​ർ​ക്കു പ​രോ​ൾ ന​ൽ​കു​ന്ന കാ​ര്യം പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന് ക​ഴി​ഞ്ഞ മാ​സം ജ​യി​ൽ ഡി​ജി​പി സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ചീ​ഫ് സെ​ക്ര​ട്ട​റി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ലു​ള്ള ക​മ്മി​റ്റി ക​ഴി​ഞ്ഞ ദി​വ​സം ഇ​ക്കാ​ര്യം പ​രി​ശോ​ധി​ക്കു​ക​യും പ​രോ​ൾ ന​ൽ​കാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.