"ഈ ​യു​ദ്ധ​ത്തി​ന്‍റെ ഏ​കോ​പ​നം ഗ​ഡ്ക​രി​ക്ക് ന​ൽ​കൂ': മോ​ദി​യെ കു​ത്തി സു​ബ്ര​ഹ്മ​ണ്യ​ൻ സ്വാ​മി
"ഈ ​യു​ദ്ധ​ത്തി​ന്‍റെ ഏ​കോ​പ​നം ഗ​ഡ്ക​രി​ക്ക് ന​ൽ​കൂ': മോ​ദി​യെ കു​ത്തി സു​ബ്ര​ഹ്മ​ണ്യ​ൻ സ്വാ​മി
Wednesday, May 5, 2021 12:46 PM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് വ്യാ​പ​നം ശ​ക്ത​മാ​യി തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ ഉ​ന്നം​വ​ച്ച് ബി​ജെ​പി എം​പി സു​ബ്ര​ഹ്മ​ണ്യ​ൻ സ്വാ​മി. കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​നു​ള്ള ഏ​കോ​പ​നം കേ​ന്ദ്ര​മ​ന്ത്രി നി​തി​ൻ ഗ​ഡ്ക​രി​ക്ക് ന​ൽ​ക​ണ​മെ​ന്ന് സ്വാ​മി ട്വി​റ്റ​റി​ൽ കു​റി​ച്ചു.

കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ മൂ​ന്നാം​ത​രം​ഗം കു​ട്ടി​ക​ളെ​യാ​യി​രി​ക്കും കൂ​ടു​ത​ൽ ബാ​ധി​ക്കു​ക. ഈ ​മ​ഹാ​മാ​രി​ക്കെ​തി​രെ യു​ദ്ധം ന​യി​ക്കാ​നു​ള്ള ഉ​ത്ത​ര​വാ​ദി​ത്തം നി​തി​ൻ ഗ​ഡ്ക​രി​ക്ക് കൈ​മാ​റ​ണം. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫി​സി​നെ വി​ശ്വ​സി​ക്കു​ന്ന​ത് ഉ​പ​യോ​ഗ​ശൂ​ന്യ​മാ​ണെ​ന്നും സ്വാ​മി പ​റ​ഞ്ഞു.

കോ​വി​ഡി​ന്‍റെ ര​ണ്ടാം ത​രം​ഗ​ത്തി​ൽ രാ​ജ്യ​ത്ത് നി​ര​വ​ധി​പ്പേ​ർ ഓ​ക്സി​ജ​ൻ ല​ഭി​ക്കാ​തെ മ​രി​ച്ച​താ​യു​ള്ള വാ​ർ​ത്ത​ക​ൾ ദി​നം​പ്ര​തി പു​റ​ത്തു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ബി​ജെ​പി നേ​തൃ​ത്വ​ത്തി​നെ​തി​രേ സ്വാ​മി​യു​ടെ വി​മ​ർ​ശ​നം. രാ​ജ്യ​ത്ത് വാ​ക്സി​ൻ ക്ഷാ​മ​വും രൂ​ക്ഷ​മാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.