മെ​ക്‌​സി​ക്കോ​യി​ല്‍ മേ​ൽ​പ്പാ​ത ത​ക​ർ​ന്ന് മെ​ട്രോ ട്രെ​യി​ൻ നി​ലം​പ​തി​ച്ചു; 23 പേ​ർ മ​രി​ച്ചു
Tuesday, May 4, 2021 5:35 PM IST
മെ​ക്‌​സി​ക്കോ സി​റ്റി: മെ​ക്‌​സി​ക്കോ​യി​ല്‍ മേ​ൽ​പ്പാ​ത ത​ക​ർ​ന്ന് ഓ​ടി​ക്കൊ​ണ്ടി​രു​ന്ന മെ​ട്രോ ട്രെ​യി​ൻ നി​ലം​പ​തി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ 23 പേ​ർ മ​രി​ച്ചു. അ​പ​ക​ട​ത്തി​ൽ 60 പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. ഇ​തി​ൽ ഏ​ഴു പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്.

തി​ര​ക്കേ​റി​യ റോ​ഡി​ലേ​ക്കാ​ണ് മെ​ട്രോ​പ്പാ​ലം ത​ക​ർ​ന്നു വീ​ണ​ത്. മെ​ക്‌​സി​ക്കോ സി​റ്റി​യി​ലെ ഒ​ലി​വോ​സ് സ്റ്റേ​ഷ​ന് സ​മീ​പം പ്രാ​ദേ​ശി​ക സ​മ​യം തി​ങ്ക​ൾ രാ​ത്രി 10 ന് (​ചൊ​വ്വാ​ഴ്ച രാ​വി​ലെ 8.30) ആ​യി​രു​ന്നു അ​പ​ക​ടം. ട്രെ​യി​ൻ ക​ട​ന്നു​പോ​കു​മ്പോ​ൾ മേ​ൽ​പ്പാ​ത​യു​ടെ ബിം ​ത​ക​ർ​ന്നു വീ​ഴു​ക​യാ​യി​രു​ന്നു.

ട്രെ​യി​ന്‍റെ ര​ണ്ട് ബോ​ഗി​ക​ൾ റോ​ഡി​ലേ​ക്ക് കൂ​പ്പു​കു​ത്തി. വാ​ഹ​ന​ങ്ങ​ൾ‌​ക്ക് മു​ക​ളി​ലേ​ക്കാ​ണ് ട്രെ​യി​ൻ പ​തി​ച്ച​ത്. 2017 ലെ ​ഭൂ​ക​മ്പ​ത്തി​ൽ മേ​ൽ​പ്പാ​ത​യ്ക്കു കാ​ര്യ​മാ​യ ത​ക​രാ​ർ സം​ഭ​വി​ച്ചി​രു​ന്നു. പി​ന്നീ​ട് അ​റ്റ​കൂ​റ്റ​പ്പ​ണ ന​ട​ത്തി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.