എ​ഴു​ന്നെ​ള്ളി​പ്പ് ഒ​രാ​ന​പ്പു​റ​ത്ത്; പൂ​രം പ്ര​തീ​കാ​ത്മ​ക​മാ​യി ന​ട​ത്താ​ൻ ഘ​ട​ക​ക്ഷേ​ത്ര​ങ്ങ​ൾ
Tuesday, April 20, 2021 11:34 AM IST
തൃ​ശൂ​ർ: പൂ​രം എ​ഴു​ന്നെ​ള്ളി​പ്പ് ഒ​രാ​ന​പ്പു​റ​ത്ത് മാ​ത്ര​മാ​യി പ്ര​തീ​കാ​ത്മ​ക​മാ​യി ന​ട​ത്താ​ൻ ഘ​ട​ക​ക്ഷേ​ത്ര​ങ്ങ​ൾ. കോ​വി​ഡ് രൂ​ക്ഷ​മാ​കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് എ​ട്ട് ഘ​ട​ക​ക്ഷേ​ത്ര​ങ്ങ​ളും ആ​ഘോ​ഷം ഒ​ഴി​വാ​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. എ​ട്ട് ഘ​ട​ക​ക്ഷേ​ത്ര​ങ്ങ​ളും പ്ര​തീ​കാ​ത്മ​ക​മാ​യി പൂ​രം ന​ട​ത്തും. വാ​ദ്യ​ക്കാ​രും ഭാ​ര​വാ​ഹി​ക​ളും ഉ​ൾ​പ്പെ​ടെ ഒ​രേ​സ​മ​യം 50 പേ​ർ മാ​ത്ര​മാ​കും ച​ട​ങ്ങു​ക​ളി​ൽ പ​ങ്കെ​ടു​ക്കു​ക.

പൂ​രം പ്ര​തീ​കാ​ത്മാ​ക​മാ​യി ആ​ഘോ​ഷി​ക്കാ​ൻ തി​രു​വ​മ്പാ​ടി ദേ​വ​സ്വം ബോ​ർ​ഡും ക​ഴി​ഞ്ഞ ദി​വ​സം തീ​രു​മാ​നി​ച്ചി​രു​ന്നു. ആ​ഘോ​ഷ​ങ്ങ​ളി​ൽ നി​ന്നും പി​ന്മാ​റു​ക​യാ​ണെ​ന്ന് തി​രു​വ​മ്പാ​ടി ദേ​വ​സ്വം ഇ​ന്ന​ലെ അ​റി​യി​ച്ച​രു​ന്നു. പൂ​രം ഒ​രാ​ന​പ്പു​റ​ത്ത് മാ​ത്ര​മാ​യി പ്ര​തീ​കാ​ത്മ​ക​മാ​യി ന​ട​ത്തും. ഈ ​പ്രാ​വ​ശ്യ​ത്തെ കു​ട​മാ​റ്റ​ത്തി​ൽ നി​ന്നും തി​രു​വ​മ്പാ​ടി പി​ന്മാ​റി​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.