സ​നു മോ​ഹ​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വി​ട്ടു
Monday, April 19, 2021 6:15 PM IST
കൊ​ച്ചി: മ​ക​ൾ വൈ​ഗ​യു​ടെ കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ അ​റ​സ്റ്റി​ലാ​യ സ​നു​മോ​ഹ​നെ 10 ദി​വ​സ​ത്തേ​ക്ക് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വി​ട്ടു. സ​നു​വി​നെ കൂ​ടു​ത​ൽ ചോ​ദ്യം ചെ​യ്യു​ന്ന​തി​നാ​യി ക​സ്റ്റ​ഡി​യി​ൽ വേ​ണ​മെ​ന്ന പോ​ലീ​സി​ന്‍റെ അ​പേ​ക്ഷ കോ​ട​തി അം​ഗീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. അ​ടു​ത്ത 10 ദി​വ​സ​ത്തി​നു​ള്ളി​ൽ ഇ​യാ​ളി​ൽ നി​ന്നും വി​ശ​ദ​മാ​യ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി തെ​ളി​വെ​ടു​പ്പ് ന​ട​ത്താ​നാ​ണ് പോ​ലീ​സ് നീ​ക്കം.

വൈ​ഗ​യെ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം ഒ​ളി​വി​ല്‍ പോ​യ സ​നു​വി​നെ 28 ദി​വ​സ​ങ്ങ​ള്‍​ക്കു ശേ​ഷം ഞാ​യ​റാ​ഴ്ച വൈ​കി​ട്ട് ക​ര്‍​ണാ​ട​ക​യി​ലെ കാ​ര്‍​വാ​റി​ല്‍ നി​ന്നാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ഇ​ന്നു പു​ല​ർ​ച്ചെ നാ​ലോ​ടെ തൃ​ക്കാ​ക്ക​ര പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ എ​ത്തി​ച്ച ഇ‌​യാ​ളെ പോ​ലീ​സ് ചോ​ദ്യം ചെ​യ്യു​ന്ന​ത് തു​ട​രു​ക​യാ​ണ്.

കു​ട്ടി​യെ താ​ൻ ശ്വാ​സം​മു​ട്ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി പു​ഴ​യി​ലെ​റി​ഞ്ഞെ​ന്നാ​ണ് ഇ​യാ​ളു​ടെ മൊ​ഴി. എ​ന്നാ​ൽ പോ​ലീ​സ് ഇ​ക്കാ​ര്യം മു​ഖ​വി​ല​യ്ക്കെ​ടു​ത്തി​ട്ടി​ല്ല. സാ​മ്പ​ത്തി​ക പ്ര​ശ്ന​ങ്ങ​ളെ തു​ട​ർ​ന്നാ​ണ് കൃ​ത്യം ന​ട​ത്തി​യ​തെ​ന്നാ​ണ് ഇ​യാ​ൾ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞ​ത്.

എ​ന്നാ​ൽ ഭാ​ര്യ​യെ ഒ​ഴി​വാ​ക്കി​യ​തെ​ന്ന ചോ​ദ്യ​ത്തി​നും മ​ക​ളു​ടെ ശ​രീ​ര​ത്തി​ൽ മ​ദ്യ​ത്തി​ന്‍റെ അം​ശം എ​ങ്ങ​നെ വ​ന്നു​വെ​ന്ന ചോ​ദ്യ​ത്തി​നും ഇ​യാ​ൾ കൃ​ത്യ​മാ​യ മ​റു​പ​ടി ന​ൽ​കി​യി​ട്ടി​ല്ല. മ​ക​ളെ പു​ഴ​യി​ൽ എ​റി​ഞ്ഞ ശേ​ഷം താ​നും പു​ഴ​യി​ല്‍ ചാ​ടി ആ​ത്മ​ഹ​ത്യ ചെ​യ്യാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും ഭ​യം കാ​ര​ണം സാ​ധി​ച്ചി​ല്ലെ​ന്നും അ​തു​കൊ​ണ്ടാ​ണ് നാ​ടു വി​ട്ട​തെ​ന്നു​മാ​ണ് ഇ​യാ​ൾ പോ​ലീ​സി​നോ​ടു പ​റ​ഞ്ഞ​ത്.

സം​ഭ​വ​ത്തി​നു ശേ​ഷം ബം​ഗ​ളൂ​രു​വി​ലും ഗോ​വ​യി​ലും മൂ​കാം​ബി​ക​യി​ലും പോ​യി. ഒ​ളി​വി​ല്‍ പോ​യ​ത​ല്ല, മ​രി​ക്കാ​ന്‍ വേ​ണ്ടി നാ​ടു​വി​ട്ട​താ​ണെ​ന്നും യാ​ത്ര​യ്ക്കി​ടെ പ​ല​ത​വ​ണ ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ചെ​ങ്കി​ലും ന​ട​ന്നി​ല്ലെ​ന്നും സ​നു പോ​ലീ​സി​നോ​ടു പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.