സ​ർ​ക്കാ​രി​ന് വ​ൻ തി​രി​ച്ച​ടി; ഇ​ഡി​ക്കെ​തി​രാ​യ ര​ണ്ട് കേ​സു​ക​ളും റ​ദ്ദാ​ക്കി
Friday, April 16, 2021 12:05 PM IST
കൊ​ച്ചി: എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​നെ​തി​രാ​യ കേ​സി​ൽ സ​ർ​ക്കാ​രി​ന് തി​രി​ച്ച​ടി. ഇ​ഡി​ക്കെ​തി​രെ ക്രൈം​ബ്രാ​ഞ്ച് ര​ജി​സ്റ്റ​ർ ചെ​യ്ത ര​ണ്ട് എ​ഫ​ഐ​ആ​റു​ക​ളും ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി.

സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സു​ക​ളാ​ണ് റ​ദ്ദാ​ക്കി​യ​ത്. കേ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ ക്രൈം​ബ്രാ​ഞ്ച് ന​ട​പ​ടി ക്ര​മ​ങ്ങ​ൾ പാ​ലി​ച്ചി​ല്ലെ​ന്ന് കോ​ട​തി ക​ണ്ടെ​ത്തി. ഇ​ഡി ഡ​യ​റ​ക്ട​ർ പി. ​രാ​ധാ​കൃ​ഷ്ണ​ന്‍റെ ഹ​ർ​ജി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി.

രേ​ഖ​ക​ൾ പ​രി​ശോ​ധി​ച്ച് വി​ചാ​ര​ണ കോ​ട​തി​ക്ക് തു​ട​ർ ന​ട​പ​ടി സ്വീ​ക​രി​ക്കാ​മെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി. സാ​മ്പ​ത്തി​ക കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ കൈ​കാ​ര്യം ചെ​യ്യു​ന്ന എ​റ​ണാ​കു​ള​ത്തെ പ്രി​ന്‍​സി​പ്പ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി​യി​ല്‍ ക്രൈം​ബ്രാ​ഞ്ച് ശേ​ഖ​രി​ച്ച മൊ​ഴി അ​ട​ക്കം മു​ദ്ര​വ​ച്ച ക​വ​റി​ല്‍ ഹാ​ജ​രാ​ക്കാ​നും ഹൈ​ക്കോ​ട​തി നി​ര്‍​ദേ​ശി​ച്ചു.

സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ൽ മു​ഖ്യ​മ​ന്ത്രി അ​ട​ക്ക​മു​ള്ള​വ​ര്‍​ക്ക് പ​ങ്കു​ണ്ടെ​ന്ന് പ​റ​യാ​ന്‍ ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​ര്‍ നി​ര്‍​ബ​ന്ധി​ച്ചെ​ന്ന് പ്ര​തി​ക​ളാ​യ സ്വ​പ്ന​യു​ടെ​യും സ​ന്ദീ​പ് നാ​യ​രു​ടെ​യും വെ​ളി​പ്പെ​ടു​ത്ത​ലു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം തു​ട​ങ്ങി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.