ജ​ലീ​ലി​നൊ​പ്പം മു​ഖ്യ​മ​ന്ത്രിയും രാ​ജി​വ​യ്ക്ക​ണം: കെ. ​സു​രേ​ന്ദ്ര​ൻ‌
Tuesday, April 13, 2021 3:12 PM IST
കോ​ഴി​ക്കോ​ട്: കെ.​ടി. ജ​ലീ​ലി​നൊ​പ്പം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ.​സു​രേ​ന്ദ്ര​ൻ. മു​ഖ്യ​മ​ന്ത്രി​ക്ക് കൈ​യൊ​ഴി​യാ​നാ​വി​ല്ലെ​ന്നും അ​ന​ധി​കൃ​ത നി​യ​മ​ന​ത്തി​ന് വേ​ണ്ടി യോ​ഗ്യ​ത​യി​ൽ മാ​റ്റം വ​രു​ത്തി​യ​ത് മു​ഖ്യ​മ​ന്ത്രി​യു​ടെ അ​റി​വോ​ടെ​യാ​യി​രു​ന്നു​വെ​ന്നും സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു.

മു​ഖ്യ​മ​ന്ത്രി​ക്കും ജ​ലീ​ലി​നും ഇ​ക്കാ​ര്യ​ത്തി​ൽ തു​ല്യ​പ​ങ്കാ​ണു​ള്ള​ത്. ഇ​രു​വ​രും ചേ​ർ​ന്ന് ന​ട​ത്തി​യ​ത് ന​ഗ്ന​മാ​യ സ​ത്യ​പ്ര​തി​ജ്ഞാ ലം​ഘ​ന​വും സ്വ​ജ​ന​പ​ക്ഷ​പാ​ത​വു​മാ​ണ്.

മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ന​സാ​ക്ഷി സൂ​ക്ഷി​പ്പു​കാ​ര​നാ​യ ജ​ലീ​ൽ രാ​ജി വ​ച്ച​തു​കൊ​ണ്ട് മാ​ത്രം ഈ ​നാ​ണ​ക്കേ​ടി​ൽ നി​ന്നും ര​ക്ഷ​പെ​ടാ​ൻ സ​ർ​ക്കാ​രി​നാ​വി​ല്ല. ഭാ​ര്യ​മാ​രെ പി​ൻ​വാ​തി​ലി​ലൂ​ടെ നി​യ​മി​ക്കു​ന്ന സി​പി​എ​മ്മി​ന്‍റെ നേ​താ​ക്ക​ൾ​ക്ക് ഇ​തൊ​ന്നും തെ​റ്റാ​യി തോ​ന്നി​ല്ലെ​ന്നും സു​രേ​ന്ദ്ര​ൻ പ​രി​ഹ​സി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.