അ​ന​ധി​കൃ​ത സ്വ​ത്ത് സ​മ്പാ​ദ​ന കേ​സ്; കെ.​എം. ഷാ​ജി​യു​ടെ വീ​ട്ടി​ൽ വി​ജി​ല​ൻ​സ് പ​രി​ശോ​ധ​ന
Monday, April 12, 2021 9:03 AM IST
കോ​ഴി​ക്കോ​ട്: അ​ന​ധി​കൃ​ത സ്വ​ത്ത് സ​മ്പാ​ദ​ന കേ​സി​ൽ മു​സ്‌​ലീം ലീ​ഗ് എം​എ​ൽ​എ കെ.​എം. ഷാ​ജി​യു​ടെ വീ​ട്ടി​ൽ വി​ജി​ല​ൻ​സ് പ​രി​ശോ​ധ​ന. ഷാ​ജി​യു​ടെ കോ​ഴി​ക്കോ​ട്ടെ വീ​ട്ടി​ലാ​ണ് വി​ജ​ല​ൻ​സ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്.

ഷാ​ജി​ക്ക് വ​ര​വി​ൽ ക​വി​ഞ്ഞ സ​മ്പ​ത്തു​ണ്ടെ​ന്ന് വി​ജി​ല​ൻ​സ് ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ വി​ജി​ല​ൻ​സ് ന​വം​ബ​റി​ൽ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​രു​ന്നു. സ്വ​ത്ത് സ​ന്പാ​ദ​ത്തി​ൽ വ​ര​വി​നേ​ക്കാ​ൾ 166 ശ​ത​മാ​ന​ത്തി​ന്‍റെ വ​ർ​ധ​ന​വാ​ണ് ഷാ​ജി​ക്ക് ഉ​ണ്ടാ​യി​രി​ക്കു​ന്ന​തെ​ന്ന് വി​ജി​ല​ൻ​സ് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

2011 മു​ത​ൽ 2020 വ​രെ​യു​ള്ള ക​ണ​ക്ക് പ്ര​കാ​രം ഷാ​ജി​ക്ക് 88,57,000 രൂ​പ വ​ര​വു​ള​ള​താ​യി വി​ജി​ല​ൻ​സ് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. 32,19,000 രൂ​പ ഇ​ക്കാ​ല​യ​ള​വി​ൽ ഷാ​ജി ചെ​ല​വാ​ക്കി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ ര​ണ്ട് കോ​ടി​യോ​ളം രൂ​പ ഇ​ക്കാ​ല​യ​ള​വി​ൽ ഷാ​ജി സ​മ്പാ​ദി​ച്ച​താ​യാ​ണ് വി​ജി​ല​ൻ​സ് ക​ണ്ടെ​ത്ത​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.