ഹ​രി​ദ്വാ​റി​ൽ 372 പേ​ർ​ക്ക് കോ​വി​ഡ്; കും​ഭ​മേ​ള ആ​ശ​ങ്ക​യി​ൽ
Monday, April 12, 2021 7:12 AM IST
ഹ​രി​ദ്വാ​ർ: ഉ​ത്ത​രാ​ഖ​ണ്ഡ​ലി​ലെ ഹ​രി​ദ്വാ​റി​ൽ കും​ഭ​മേ​ള ന​ട​ക്കാ​നി​രി​ക്കെ കോ​വി​ഡ് വ​ർ​ധി​ക്കു​ന്ന​ത് ആ​ശ​ങ്ക ഉ​യ​ർ​ത്തു​ന്നു. കും​ഭ​മേ​ള കോ​വി​ഡി​ന്‍റെ സൂ​പ്പ​ർ സ്‌​പ്രെ​ഡി​ന് കാ​ര​ണ​മാ​കു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് അ​ധി​കൃ​ത​ർ. ഞാ​യ​റാ​ഴ്ച ഹ​രി​ദ്വാ​റി​ൽ 372 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. സം​സ്ഥാ​ന​ത്ത് 7,323 സ​ജീ​വ കേ​സു​ക​ളാ​ണ് നി​ല​നി​ൽ​ക്കു​ന്ന​ത്. ഇ​തു​വ​രെ ആ​കെ 1,08,812 പേ​ർ​ക്കാ​ണ് കോ​വി​ഡ് ബാ​ധി​ച്ച​ത്. 1,760 പേ​ർ മ​രി​ച്ചു.

'ഷാ​ഹി സ്നാ​ൻ' ന​ട​ക്കു​ന്ന സ്ഥ​ല​മാ​യ ഹ​രി​ദ്വാ​റി​ലെ ഹാ​ർ കി ​പൗ​രി​യി​ൽ ഞാ​യ​റാ​ഴ്ച വ​ൻ ജ​ന​ക്കൂ​ട്ട​മാ​യി​രു​ന്നു. ഇ​വ​രി​ൽ ഭൂ​രി​പ​ക്ഷം പേ​രും മാ​സ്ക് ധ​രി​ക്കു​ക​യോ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ക​യോ ചെ​യ്തി​രു​ന്നി​ല്ല. ഞാ​യ​റാ​ഴ്ച ഹ​ർ കി ​പൗ​രി​യി​ൽ ന​ട​ന്ന റാ​ൻ​ഡം പ​രി​ശോ​ധ​ന​യി​ൽ‌ കു​റ​ഞ്ഞ​ത് ഒ​മ്പ​ത് പേ​ർ​ക്കെ​ങ്കി​ലും രോ​ഗം ക​ണ്ടെ​ത്തി. അ​ഖി​ൽ ഭാ​ര​തീ​യ അ​ഖാ​ഡ പ​രി​ഷ​ത്ത് പ്ര​സി​ഡ​ന്‍റ് മ​ഹ​ന്ത് ന​രേ​ന്ദ്ര ഗി​രി മ​ഹാ​രാ​ജി​നും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.

രാ​ജ്യ​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന് പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് ഭ​ക്ത​ർ ഒ​ത്തു​കൂ​ടു​ന്ന വ​ലി​യ ച​ട​ങ്ങാ​ണ് കും​ഭ​മേ​ള. ഉ​ത്ത​രാ​ഖ​ണ്ഡി​ലെ പു​തി​യ മു​ഖ്യ​മ​ന്ത്രി അ​ധി​കാ​ര​മേ​റ്റ​യു​ട​ൻ കേ​ന്ദ്ര​ത്തി​ന്‍റെ മാ​ർ​ഗ​രേ​ഖ നി​ർ​ത്തി​വ​ച്ചി​രു​ന്നു. സം​സ്ഥാ​ന സ​ർ​ക്കാ​ർ സ്വ​ന്തം​നി​ല​യ്ക്കു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.