കോ​ണ്‍​ഗ്ര​സ്-​ബി​ജെ​പി വോ​ട്ടു​ക​ച്ച​വ​ടം ആ​രോ​പി​ച്ച് കോ​ടി​യേ​രി
Sunday, April 11, 2021 7:00 PM IST
തി​രു​വ​ന​ന്ത​പു​രം: കോ​ണ്‍​ഗ്ര​സ്-​ബി​ജെ​പി വോ​ട്ടു​ക​ച്ച​വ​ടം ആ​രോ​പി​ച്ച് സി​പി​എം നേ​താ​വ് കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ. വ​ട്ടി​യൂ​ര്‍​ക്കാ​വി​ല്‍ കോ​ണ്‍​ഗ്ര​സ് വോ​ട്ടു​ക​ള്‍ ബി​ജെ​പി​ക്ക് പോ​യെ​ന്ന മു​ല്ല​പ്പ​ള്ളി​യു​ടെ പ്ര​സ്താ​വ​ന ഇ​തി​ന്‍റെ സൂ​ച​ന​യാ​ണ്. മ​റ്റ് മ​ണ്ഡ​ല​ങ്ങ​ളി​ലും ഇ​ത്ത​രം നീ​ക്കം ന​ട​ന്നി​ട്ടു​ണ്ടെ​ന്നാ​ണ് വ്യ​ക്ത​മാ​കു​ന്ന​ത്. ഇ​ത് മു​ല്ല​പ്പ​ള്ളി​യു​ടെ മു​ന്‍​കൂ​ര്‍ ജാ​മ്യ​മാ​ണെ​ന്നും കോ​ടി​യേ​രി പ​രി​ഹ​സി​ച്ചു.

തു​ട​ർ​ഭ​ര​ണം ഉ​റ​പ്പാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ജ​ലീ​ലി​നെ​തി​രെ​യാ​യ ലോ​കാ​യു​ക്ത വി​ധി​യി​ൽ നി​യ​മ​പ​ര​മാ​യി തു​ട​ർ​ന​ട​പ​ടി അ​ദ്ദേ​ഹ​ത്തി​ന് സ്വീ​ക​രി​ക്കാം. ഇ​ക്കാ​ര്യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​ക്ക് തീ​രു​മാ​നം എ​ടു​ക്കാ​ൻ ഇ​നി​യും സ​മ​യം ഉ​ണ്ടെ​ന്നും കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.