വ​സ്ത്ര​വ്യാ​പാ​ര കേ​ന്ദ്ര​ത്തി​നു തീ​യി​ട്ട സം​ഭ​വം: പ്ര​തി​ക​ളെ തി​രി​ച്ച​റി​ഞ്ഞു
Saturday, April 10, 2021 6:54 AM IST
കോ​ഴി​ക്കോ​ട്: വ​സ്ത്ര വ്യാ​പാ​ര​കേ​ന്ദ്ര​ത്തി​നു തീ​യി​ട്ട സം​ഭ​വ​ത്തി​ല്‍ പ്ര​തി​ക​ളെ തി​രി​ച്ച​റി​ഞ്ഞു. താ​മ​ര​ശേ​രി സ്വ​ദേ​ശി​യാ​ണ് തീ​യി​ട്ട​തെ​ന്നാ​ണ് വി​വ​രം. സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്നു ശേ​ഖ​രി​ച്ച സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ല്‍ നി​ന്നാ​ണ് മു​ഖ്യ​പ്ര​തി​യെ ക​ട​യു​ട​മ​യാ​യ പ​റ​മ്പി​ല്‍​ബ​സാ​ര്‍ സ്വ​ദേ​ശി നി​ജാ​സ് തി​രി​ച്ച​റി​ഞ്ഞ​ത്.

ശനിയാഴ്ച അ​റ​സ്റ്റു​ണ്ടാ​യേ​ക്കു​മെ​ന്നാ​ണു വി​വ​രം. നേ​ര​ത്തെ താ​മ​ര​ശേ​രി സ്വ​ദേ​ശി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചി​ല പ്ര​ശ്‌​ന​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. ബ​ന്ധു​വും താ​മ​ര​ശേ​രി സ്വ​ദേ​ശി​യു​മാ​യു​ള്ള സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളി​ല്‍ നി​ജാ​സ് ഇ​ട​പെ​ട്ടി​രു​ന്നു.

അ​ന്ന് പോ​ലീ​സി​ന്‍റെ മ​ധ്യ​സ്ഥ​ത​യി​ല്‍ പ്ര​ശ്‌​നം പ​രി​ഹ​രി​ക്കു​ക​യും ചെ​യ്തു. എ​ന്നാ​ല്‍ അ​ടു​ത്തി​ടെ ഇ​യാ​ള്‍ വീ​ണ്ടും നി​ജാ​സി​നെ ബ​ന്ധ​പ്പെ​ട്ട് ഭീ​ഷ​ണി​പ്പെ​ടു​ത്തി. ചേ​വാ​യൂ​ര്‍ പോ​ലീ​സി​ല്‍ വി​വ​ര​മ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ഇ​യാ​ളെ താ​ക്കീ​തു ന​ല്‍​കി വി​ട്ട​യ​ച്ചി​രു​ന്ന​താ​യും നി​ജാ​സ് അ​റി​യി​ച്ചു. സം​ഭ​വ​ത്തി​ലു​ള്ള വി​രോ​ധ​മാ​ണ് ക​ട​യ്ക്കു തീ​വ​യ്ക്കാ​ന്‍ പ്രേ​രി​പ്പി​ച്ച​തെ​ന്നാ​ണ് നി​ജാ​സ് പ​റ​യു​ന്ന​ത്.

കഴിഞ്ഞ ദിവസം പു​ല​ര്‍​ച്ചെ 1.50 ഓ​ടെ​യാ​ണ് പ​റ​മ്പി​ല്‍ ബ​സാ​ര്‍ ബ​സ് സ്റ്റോ​പ്പി​ന് സ​മീ​പ​ത്തെ മ​മ്മാ​സ് ആ​ന്‍​ഡ് പ​പ്പാ​സ് ടെ​ക്സ്റ്റൈ​ല്‍​സി​നു തീ​വ​ച്ച​ത്. പി​ക്ക​പ്പ് വാ​നി​ലെ​ത്തി​യ നാ​ലം​ഗ സം​ഘം തീ​വ​യ്ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പ​രാ​തി. 16 മു​റി​ക​ളു​ള്ള ര​ണ്ടു​നി​ല കെ​ട്ടി​ട​ത്തി​ലാ​ണ് ടെ​ക്സ്റ്റൈ​ല്‍​സ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. ര​ണ്ടു നി​ല​ക​ളി​ലാ​യി സൂ​ക്ഷി​ച്ച മു​ഴു​വ​ന്‍ വ​സ്ത്ര​ങ്ങ​ളും ക​ത്തി​ന​ശി​ച്ചി​ട്ടു​ണ്ട്. ഏ​ക​ദേ​ശം ഒ​രു കോ​ടി രൂ​പ​യു​ടെ ന​ഷ്ട​മാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.