ഗ്യാ​ൻ​വാ​പി മ​സ്ജി​ദി​ന്‍റെ പേ​രി​ൽ ബി​ജെ​പി എം​എ​ൽ​എ​യു​ടെ പ്ര​കോ​പ​നം
Saturday, April 10, 2021 3:39 AM IST
വാ​രാ​ണ​സി: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ കാ​ശി വി​ശ്വ​നാ​ഥ ക്ഷേ​ത്ര​ത്തി​നു സ​മീ​പ​മു​ള്ള ഗ്യാ​ൻ​വാ​പി മ​സ്ജി​ദു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​ത്തി​ൽ പ്ര​കോ​പ​ന നി​ല​പാ​ടു​മാ​യി ബി​ജെ​പി എം​എ​ൽ​എ സു​രേ​ന്ദ്ര സിം​ഗ്. മ​സ്ജി​ദ് നീ​ക്കം​ചെ​യ്യ​ണ​മെ​ന്നും ഇ​ന്ത്യ ഉ​ട​ൻ ഹി​ന്ദു​രാ​ഷ്‌​ട്ര​മാ​യി മാ​റു​മെ​ന്നു​മാ​ണ് വി​വാ​ദ​ങ്ങ​ളു​ടെ തോ​ഴ​നാ​യ സു​രേ​ന്ദ്ര സിം​ഗ് എ​ന്ന ജ​ന​പ്ര​തി​നി​ധി​യു​ടെ നി​ല​പാ​ട്.

മ​സ്ജി​ദു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്ന് ആ​ർ​ക്കി​യോ​ള​ജി​ക്ക​ൽ സ​ർ​വേ ഓ​ഫ് ഇ​ന്ത്യ​യോ​ടു (എ​എ​സ്ഐ) വാ​രാ​ണ​സി സീ​നി​യ​ർ ഡി​വി​ഷ​ൻ സി​വി​ൽ ജ​ഡ്ജി അ​ശു​തോ​ഷ് തി​വാ​രി വ്യാ​ഴാ​ഴ്ച നി​ർ​ദേ​ശി​ച്ചി​രു​ന്നു. കോ​ട​തി​യു​ടെ നി​ർ​ദേ​ശ​ത്തെ സ്വാ​ഗ​തം ചെ​യ്യു​ക​യാ​ണെ​ന്നും വി​ധി​യി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്നും ബൈ​രി​യ​യി​ൽ​നി​ന്നു​ള്ള ജ​ന​പ്ര​തി​നി​ധി​യാ​യ സു​രേ​ന്ദ്ര സിം​ഗ് പ​റ​ഞ്ഞു.

മ​സ്ജി​ദ് മാ​റ്റി പ​ക​രം ശി​വ​ക്ഷേ​ത്രം നി​ർ‌​മി​ക്കും. ഇ​ന്ത്യ ഹി​ന്ദു​രാ​ഷ്‌​ട്രം ആ​കു​മെ​ന്ന സ്വ​പ്നം പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ​യും യു​പി മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥി​ന്‍റെ​യും ഭ​ര​ണ​കാ​ല​ത്തു സ​ഫ​ല​മാ​കു​മെ​ന്നും എം​എ​ൽ‌​എ പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.