അ​മ്പ​ല​പ്പു​ഴ വി​ജ​യ​കൃ​ഷ്ണ​ൻ ച​രി​ഞ്ഞ സം​ഭ​വം; ദേ​വ​സ്വം എ​സ്പി​ക്ക് അ​ന്വേ​ഷ​ണ ചു​മ​ത​ല
Friday, April 9, 2021 3:25 PM IST
ആ​ല​പ്പു​ഴ: അ​മ്പ​ല​പ്പു​ഴ വി​ജ​യ കൃ​ഷ്ണ​ന്‍ ച​രി​ഞ്ഞ സം​ഭ​വ​ത്തി​ല്‍ ദേ​വ​സ്വം ബോ​ര്‍​ഡ് എ​സ്പി പി. ​ബി​ജോ​യ്ക്ക് അ​ന്വേ​ഷ​ണ ചു​മ​ത​ല. അ​ന്വേ​ഷ​ണം ന​ട​ത്തി ഏ​ഴ് ദി​വ​സ​ത്തി​നു​ള്ളി​ല്‍ റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കാ​നാ​ണ് തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡി​ന്‍റെ നി​ര്‍​ദേ​ശം.

ആ​ന​യു​ടെ ആ​രോ​ഗ്യ​പ​രി​പാ​ല​ന​ത്തി​ല്‍ വീ​ഴ്ച സം​ഭ​വി​ച്ചോ​ടെ​ന്നും പാ​പ്പാ​ന്മാ​രി​ല്‍ നി​ന്നും ആ​ന​യ്ക്ക് ഉ​പ​ദ്ര​വ​മേ​റ്റി​രു​ന്നോ തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ള്‍ അ​ന്വേ​ഷി​ക്കും.

നേ​ര​ത്തെ, സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ട് പാ​പ്പാ​ന്മാ​രെ തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡ് സ​സ്‌​പെ​ന്‍​ഡ് ചെ​യ്തി​രു​ന്നു. അ​മ്പ​ല​പ്പു​ഴ ക്ഷേ​ത്ര​ത്തി​ന്‍റെ ചു​മ​ത​ല​യു​ള്ള ഹ​രി​പ്പാ​ട് ദേ​വ​സ്വം ക​മ്മീ​ഷ​ണ​റെ ജോ​ലി​യി​ല്‍ നി​ന്നും മാ​റ്റി നി​ര്‍​ത്തു​കും ചെ​യ്തി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.