മോ​ശ​മാ​യി പെ​രു​മാ​റി​യ​തി​ന് ശ​കാ​രി​ച്ചു; അ​ധ്യാ​പ​ക​നെ 12-ാം ക്ലാ​സ് വി​ദ്യാ​ർ​ഥി വെ​ടി​വ​ച്ചു
Monday, March 8, 2021 7:33 AM IST
ഗാ​സി​യാ​ബാ​ദ്: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഗാ​സി​യാ​ബാ​ദി​ൽ സ​ഹ​പാ​ഠി​ക​ളോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യ​തി​ന് ശ​കാ​രി​ച്ച അ​ധ്യാ​പ​ക​നെ 12-ാം ക്ലാ​സ് വി​ദ്യാ​ർ​ഥി വെ​ടി​വ​ച്ചു പ​രി​ക്കേ​ൽ​പ്പി​ച്ചു. ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്ക് 1.30 ന് ​സ​ര​സ്വ​തി വി​ഹാ​ർ കോ​ള​നി​യി​ലാ​യി​രു​ന്നു സം​ഭ​വം.

സ്വ​കാ​ര്യ സ്കൂ​ളി​ലെ അ​ധ്യാ​പ​ക​നാ​യ സ​ച്ചി​ൻ ത്യാ​ഗി​ക്കാ​ണ് വെ​ടി​യേ​റ്റ​ത്. സ്കൂ​ളി​ൽ​നി​ന്ന് വീ​ട്ടി​ലേ​ക്ക് ബൈ​ക്കി​ൽ പോ​കു​മ്പോ​ഴാ​യി​രു​ന്നു സം​ഭ​വം. വി​ദ്യാ​ർ​ഥി​യും മൂ​ന്ന് കൂ​ട്ടാ​ളി​ക​ളും അ​ധ്യാ​പ​ക​നെ പി​ന്തു​ട​ർ​ന്ന് വെ​ടി​വ​യ്ക്കു​ക​യാ​യി​രു​ന്നു.

സ​മീ​പ​ത്തെ സി​സി​ടി​വി കാ​മ​റി​യി​ൽ​നി​ന്നും പ്ര​തി​ക​ളെ സം​ബ​ന്ധി​ച്ച് പോ​ലീ​സി​ന് വി​വ​രം ല​ഭി​ച്ചു. അ​ധ്യാ​പ​ക​ന്‍റെ പ​രാ​തി​യി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.