പൂ​ഞ്ഞാ​റും കേ​ര​ള കോ​ൺ​ഗ്ര​സ് എ​മ്മി​ന്
Friday, March 5, 2021 6:15 PM IST
തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പൂ​ഞ്ഞാ​ർ‌ സീ​റ്റും കേ​ര​ള കോ​ൺ​ഗ്ര​സ് എ​മ്മി​ന് ന​ൽ​കാ​ൻ ഇ​ട​തു​മു​ന്ന​ണി​യി​ൽ തീ​രു​മാ​ന​മാ​യി. പൂ​ഞ്ഞാ​ർ, കു​റ്റ്യാ​ടി, റാ​ന്നി സീ​റ്റു​ക​ളും കേ​ര​ള കോ​ൺ​ഗ്ര​സ് ജോ​സ് പ​ക്ഷ​ത്തി​നു ന​ൽ​കും.

റാ​ന്നി സി​പി​എ​മ്മി​ന്‍റെ സി​റ്റിം​ഗ് സീ​റ്റാ​യി​രു​ന്നു. രാ​ജു ഏ​ബ്ര​ഹാ​മാ​യി​രു​ന്നു റാ​ന്നി​യെ പ്ര​തി​നി​ധീ​ക​രി​ച്ചി​രു​ന്ന​ത്. ച​ങ്ങ​നാ​ശേ​രി സീ​റ്റി​ന്‍റെ കാ​ര്യ​ത്തി​ൽ ഇ​തു​വ​രെ തീ​രു​മാ​ന​മാ​യി​ട്ടി​ല്ല. ച​ങ്ങ​നാ​ശേ​രി​ക്കു​വേ​ണ്ടി സി​പി​ഐ​യും രം​ഗ​ത്തു​ണ്ട്.

പ​രമ്പ​രാ​ഗ​ത​മാ​യി മ​ത്സ​രി​ച്ച സീ​റ്റു​ക​ളെ​ല്ലാം വേ​ണ​മെ​ന്നാ​യി​രു​ന്നു ജോ​സ് പ​ക്ഷ​ത്തി​ന്‍റെ ആ​വ​ശ്യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.