വ്യാ​ജ ബോം​ബ് ഭീ​ഷ​ണി: താ​ജ്മ​ഹ​ൽ വീ​ണ്ടും തു​റ​ന്നു
Thursday, March 4, 2021 10:20 PM IST
ന്യൂ​ഡ​ൽ​ഹി: വ്യാ​ജ ബോം​ബ് ഭീ​ഷ​ണി​യെ തു​ട​ർ​ന്ന് താ​ൽ​ക്കാ​ലി​മാ​യി അ​ട​ച്ച താ​ജ്മ​ഹ​ൽ തു​റ​ന്നു. ബോം​ബ് സ്ക്വാ​ഡി​ന്‍റേ​യും പോ​ലീ​സി​ന്‍റെ​യും പ​രി​ശോ​ധ​ന​ക​ൾ​ക്കു ശേ​ഷം സ​ന്ദ​ർ​ശ​ക​ർ​ക്ക് വീ​ണ്ടും പ്ര​വേ​ശ​നം അ​നു​വ​ദി​ച്ചു.

വ്യാ​ഴാ​ഴ്ച രാ​വി​ലെ​യാ​ണ് താ​ജ്മ​ഹ​ലി​ൽ ബോം​ബു​വ​ച്ചി​ട്ടു​ണ്ടെ​ന്ന് ഫോ​ണ്‍ സ​ന്ദേ​ശം ല​ഭി​ക്കു​ന്ന​ത്. ഉ​ത്ത​ർ​പ്ര​ദേ​ശ് പോ​ലീ​സി​ന്‍റെ ഹെ​ൽ​പ് ലൈ​നി​ലാ​ണ് താ​ജ്മ​ഹ​ലി​ൽ ബോം​ബു​വ​ച്ചി​ട്ടു​ണ്ടെ​ന്ന സ​ന്ദേ​ശം ല​ഭി​ച്ച​ത്. ഉ​ട​ൻ ത​ന്നെ സം​ര​ക്ഷ​ണ ചു​ത​മ​ല​യി​ലു​ള്ള സി​ഐ​എ​സ്എ​ഫി​നെ വി​വ​രം അ​റി​യി​ക്കു​ക​യും സ​ന്ദ​ർ​ശ​ക​രെ ഒ​ഴി​പ്പി​ക്കു​ക​യും ചെ​യ്തു.

തു​ട​ർ​ന്ന് വ്യാ​പ​ക പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും ബോം​ബ് ക​ണ്ടെ​ത്താ​നാ​യി​ല്ല. വ്യാ​ജ സ​ന്ദേ​ശം ന​ൽ​കി​യ വി​മ​ൽ കു​മാ​ർ സിം​ഗ് എ​ന്ന​യാ​ളെ അ​റ​സ്റ്റ് ചെ​യ്തെ​ന്നും കൂ​ടു​ത​ൽ ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​ണെ​ന്നും ആ​ഗ്ര സോ​ണ്‍ എ​ഡി​ജി​പി സ​തീ​ഷ് ഗ​ണേ​ഷ് പ​റ​ഞ്ഞു.

കാ​സ്ഗ​ഞ്ച് സ്വ​ദേ​ശി​യാ​യ വി​മ​ൽ കു​മാ​ർ സിം​ഗ് എ​ന്ന യു​വാ​വാ​വാ​ണ് ഫോ​ണ്‍ ചെ​യ്ത​തെ​ന്ന് പോ​ലീ​സ് പി​ന്നീ​ട് ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ ഇ​യാ​ൾ മാ​ന​സി​ക ആ​സ്വാ​സ്ഥ്യ​മു​ള്ള ആ​ളാ​ണെ​ന്നും ചി​കി​ത്സ​യി​ൽ ക​ഴി​യു​ക​യാ​ണെ​ന്നു​മാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.