ഇംഗ്ലണ്ട് കറങ്ങി വീണു; പ​ട്ടേ​ലി​ന് നാ​ല് വി​ക്ക​റ്റ്
Thursday, March 4, 2021 4:10 PM IST
അ​ഹ​മ്മ​ദാ​ബാ​ദ്: ഇ​ന്ത്യ​യ്ക്കെ​തി​രാ​യ നാ​ലാം ടെ​സ്റ്റി​ന്‍റെ ആ​ദ്യ​ദി​നം ത​ന്നെ ഇം​ഗ്ല​ണ്ട് ഓ​ൾ​ഔ​ട്ട്. ടോ​സ് നേ​ടി ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ത്ത ഇം​ഗ്ല​ണ്ട് 75.5 ഓ​വ​റി​ൽ 205 റ​ണ്‍​സി​ന് ഓ​ൾ​ഔ​ട്ട് ആ​കു​ക​യാ​യി​രു​ന്നു. അ​ക്സ​ർ പ​ട്ടേ​ലി​ന്‍റെയും അ​ശ്വി​ന്‍റെ​യും പ്ര​ക​ട​ന​മാ​ണ് ഇ​ന്ത്യ​യ്ക്ക് തു​ണ​യാ​യ​ത്.

ഇം​ഗ്ല​ണ്ട് നി​ര​യി​ൽ അ​ഞ്ച് പേ​ർ​ക്ക് മാ​ത്ര​മാ​ണ് ര​ണ്ട​ക്കം കാ​ണാ​ൻ സാ​ധി​ച്ച​ത്. 55 റ​ണ്‍​സ് നേ​ടി​യ ബെ​ൻ സ്റ്റോ​ക്സാ​ണ് ടോ​പ് സ്കോ​റ​ർ. ഡാ​നി​യേ​ൽ ലോ​റ​ൻ​സ് 46 റ​ണ്‍​സും ജോ​ണി ബെ​യ​ർ​സ്റ്റോ 28 റ​ണ്‍​സും ഓ​ലെ പോ​പ് 29 റ​ണ്‍​സും നേ​ടി. പ​ത്ത് റ​ണ്‍​സ് നേ​ടി ജ​യിം​സ് ആ​ൻ​ഡേ​ഴ്സ​ണ്‍ പു​റ​ത്താ​കാ​തെ നി​ന്നു.

26 ഓ​വ​റി​ൽ 68 റ​ണ്‍​സ് വ​ഴ​ങ്ങി നാ​ല് വി​ക്ക​റ്റാ​ണ് അ​ക്സ​ർ പ​ട്ടേ​ൽ നേ​ടി​യ​ത്. ആ​ർ. അ​ശ്വി​ൻ മൂ​ന്ന് വി​ക്ക​റ്റും സി​റാ​ജ് ര​ണ്ട് വി​ക്ക​റ്റും നേ​ടി. വാ​ഷിം​ഗ്ട​ണ്‍ ഒ​രു വി​ക്ക​റ്റും വീ​ഴ്ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.