അ​ടി​യ​ന്ത​രാ​വ​സ്ഥ തെ​റ്റാ​യി​രു​ന്നു​വെ​ന്ന് രാ​ഹു​ൽ ഗാ​ന്ധി
Wednesday, March 3, 2021 11:10 AM IST
ന്യൂ​ഡ​ൽ​ഹി: ഇ​ന്ദി​രാ​ഗാ​ന്ധി സ​ർ​ക്കാ​ർ രാ​ജ്യ​ത്ത് ഏ​ർ​പ്പെ​ടു​ത്തി​യ അ​ടി​യ​ന്ത​രാ​വ​സ്ഥ തെ​റ്റാ​യി​രു​ന്നു​വെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. സാ​ന്പ​ത്തി​ക ശാ​സ്ത്ര​ജ്ഞ​ൻ കൗ​ശി​ക് ബ​സു​വു​മാ​യു​ള്ള സം​ഭാ​ഷ​ണ​ത്തി​ലാ​യി​രു​ന്നു രാ​ഹു​ൽ ഗാ​ന്ധി​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ൽ.

അ​ടി​യ​ന്ത​രാ​വ​സ്ഥ ഒ​രു തെ​റ്റാ​ണെ​ന്ന് താ​ൻ ക​രു​തു​ന്നു. തീ​ർ​ച്ച​യാ​യും അ​തൊ​രു തെ​റ്റാ​യ ന​ട​പ​ടി​യാ​യി​രു​ന്നു. ത​ന്‍റെ മു​ത്ത​ശ്ശി​യും(​ഇ​ന്ദി​രാ​നാ​ഗാ​ന്ധി) അ​ത് പ​റ​ഞ്ഞി​ട്ടു​ണ്ട്. പ​ക്ഷേ ഇ​ന്ത്യ​യു​ടെ ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ അ​ടി​ത്ത​റ പി​ടി​ച്ചെ​ടു​ക്കാ​ൻ കോ​ണ്‍​ഗ്ര​സ് ശ്ര​മി​ച്ചി​ട്ടി​ല്ല.​നി​ല​വി​ലെ രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ നി​ന്ന് തീ​ർ​ത്തും വ്യ​ത്യ​സ്ത​മാ​യി​രു​ന്നു അ​ടി​യ​ന്ത​ര​വാ​സ്ഥ​യെ​ന്നും രാ​ഹു​ൽ ഗാ​ന്ധി വ്യ​ക്ത​മാ​ക്കി.

ആ​ർ​എ​സ്എ​സ് ഇ​ന്ന് എ​ന്താ​ണ് ചെ​യ്യു​ന്ന​ത്. അ​വ​ർ എ​ല്ലാ ഭ​ര​ണ​ഘ​ട​നാ സ്ഥാ​പ​ന​ങ്ങ​ളെ​യും പി​ടി​ച്ചെ​ടു​ക്കു​ക​യാ​ണ്. ബി​ജെ​പി​യെ തോ​ൽ​പ്പി​ച്ചാ​ൽ പോ​ലും ഭ​ര​ണ​ഘ​ട​നാ സ്ഥാ​പ​ന​ങ്ങ​ളി​ലെ ആ​ർ​എ​സ്എ​സ് സ്വാ​ധീ​ന​ത്തെ ഇ​ല്ലാ​താ​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും രാ​ഹു​ൽ ഗാ​ന്ധി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.