ആ​വ​ശ്യ​ങ്ങ​ൾ പ​രി​ഗ​ണി​ക്കാ​മെ​ന്ന് മ​ന്ത്രി; എ​ൽ​ജി​എ​സ് ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ സ​മ​രം അ​വ​സാ​നി​പ്പി​ച്ചു
Sunday, February 28, 2021 1:05 PM IST
തി​രു​വ​ന​ന്ത​പു​രം: മാ​സ​ത്തി​ലേ​റെ​യാ​യി സെ​ക്ര​ട്ടേ​റി​യ​റ്റ് പ​ടി​ക്ക​ൽ ന​ട​ത്തി​വ​ന്ന അ​നി​ശ്ചി​ത​കാ​ല​സ​മ​രം അ​വ​സാ​നി​പ്പി​ച്ച് എ​ൽ​ജി​എ​സ് ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ. മ​ന്ത്രി എ.​കെ. ബാ​ല​നു​മാ​യി ഇ​ന്നു ന​ട​ത്തി​യ ച​ർ​ച്ച​യി​ൽ അ​നു​കൂ​ല തീ​രു​മാ​ന​മു​ണ്ടാ​യ​തോ​ടെ​യാ​ണ് 34 ദി​വ​സം നീ​ണ്ടു​നി​ന്ന സ​മ​രം പി​ൻ​വ​ലി​ക്കാ​ൻ ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ തീ​രു​മാ​നി​ച്ച​ത്. പെ​രു​മാ​റ്റ​ച്ച​ട്ടം നി​ല​വി​ലു​ള്ള സാ​ഹ​ച​ര്യ​ത്തി​ൽ സ​മ​ര​ക്കാ​രു​ടെ ആ​വ​ശ്യ​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നു​മാ​യി ആ​ലോ​ചി​ച്ച് ന​ട​പ്പാ​ക്കു​മെ​ന്ന് മ​ന്ത്രി ഉ​റ​പ്പു​ന​ല്കി.

വാ​ച്ച​ർ​മാ​രു​ടെ ജോ​ലി സ​മ​യം പു​നഃ​ക്ര​മീ​ക​രി​ച്ച് കൂ​ടു​ത​ൽ ത​സ്തി​ക സാ​ധ്യ​മാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ൽ സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് അ​നു​കൂ​ല നി​ല​പാ​ടു​ണ്ടാ​യി. നൈ​റ്റ് വാ​ച്ച്മാ​ൻ ത​സ്തി​ക​യു​ടെ ജോ​ലി​സ​മ​യം എ​ട്ടു​മ​ണി​ക്കൂ​റാ​ക്കു​മെ​ന്നും നി​ല​വി​ലു​ള്ള റാ​ങ്ക് ലി​സ്റ്റി​ൽ നി​ന്ന് ഒ​ഴി​വു​ക​ൾ നി​ക​ത്തു​മെ​ന്നും ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് ഉ​റ​പ്പ് ല​ഭി​ച്ചി​ട്ടു​ണ്ട്.

ച​ർ​ച്ച വി​ജ​യ​മാ​യ​തോ​ടെ സ​മ​ര​പ്പ​ന്ത​ലി​ൽ നി​രാ​ഹാ​ര​മി​രി​ക്കു​ന്ന യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളു​മാ​യി ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ സ​ന്തോ​ഷം പ​ങ്കി​ട്ടു. സ​മ​ര​ത്തെ പി​ന്തു​ണ​ച്ച സം​ഘ​ട​ന​ക​ൾ​ക്ക് ന​ന്ദി​യ​റി​യി​ക്കു​ന്ന​താ​യും ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ അ​റി​യി​ച്ചു.

അ​തേ​സ​മ​യം, ത​ങ്ങ​ൾ​ക്ക് സ​ർ​ക്കാ​രി​ന്‍റെ ഉ​റ​പ്പ് ല​ഭി​ക്കു​ന്ന​തു​വ​രെ സ​മ​രം ശ​ക്ത​മാ​യി തു​ട​രു​മെ​ന്ന് സി​പി​ഒ ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.