ഗോ​ൾ മ​ഴ; അ​വ​സാ​ന മ​ത്സ​രം ആ​ഘോ​ഷ​മാ​ക്കി ഒ​ഡീ​ഷ
Saturday, February 27, 2021 10:46 PM IST
പ​നാ​ജി: ഐ​എ​സ്എ​ല്ലി​ൽ ഇ​ന്ന് ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഗോ​ളു​ക​ളു​ടെ പെ​രു​മ​ഴ. 11 ഗോ​ളു​ക​ൾ പി​റ​ന്ന മ​ത്സ​ര​ത്തി​ൽ അ​ഞ്ചി​നെ​തി​രെ ആ​റ് ഗോ​ളു​ക​ൾ​ക്കാ​യി​രു​ന്നു ഈ​സ്റ്റ് ബം​ഗാ​ളി​നെ​തി​രെ ഒ​ഡീ​ഷ എ​ഫ്സി​യു​ടെ ജ​യം. ഈ ​സീ​സ​ണി​ലെ ഇ​രു ടീ​മു​ക​ളു​ടെ​യും അ​വ​സാ​ന മ​ത്സ​ര​മാ​യി​രു​ന്നു ഇ​ത്.

24-ാം മി​നി​റ്റി​ൽ പി​ൽ​കിം​ഗ്ട​ണി​ലൂ​ടെ ഈ​സ്റ്റ് ബം​ഗാ​ളാ​ണ് ആ​ദ്യം മു​ന്നി​ലെ​ത്തി​യ​ത്. പി​ന്നാ​ലെ 33-ാം മി​നി​റ്റി​ൽ ലാ​ൽ​റെ​സു​വാ​ല​യി​ലൂ​ടെ ഒ​ഡീ​ഷ ഒ​പ്പ​മെ​ത്തി. തൊ​ടു​പി​ന്നാ​ലെ ര​വി കു​മാ​റി​ന്‍റെ ഓ​ണ്‍ ഗോ​ളി​ലൂ​ടെ ഈ​സ്റ്റ് ബം​ഗാ​ൾ വീ​ണ്ടും ലീ​ഡ് നേ​ടി.

ര​ണ്ടാം പ​കു​തി​യു​ടെ തു​ട​ക്ക​ത്തി​ൽ​ത​ന്നെ പോ​ൾ രാം​ഫാം​ഗ്സു​വ​യി​ലൂ​ടെ (49) ഒ​ഡീ​ഷ ഒ​പ്പ​മെ​ത്തി. വെ​റും ര​ണ്ടു മി​നി​റ്റു​ക​ൾ​ക്കു​ള്ളി​ൽ ജെ​റി​യി​ലൂ​ടെ ഒ​ഡീ​ഷ മു​ന്നി​ൽ ക​യ​റി.

60-ാം മി​നി​റ്റി​ൽ ആ​രോ​ണ്‍ ജോ​ഷ്വ​യി​ലൂ​ടെ മൂ​ന്നാം ഗോ​ൾ നേ​ടി​യ ഈ​സ്റ്റ് ബം​ഗാ​ൾ ഒ​ഡീ​ഷ​യ്ക്ക് ഒ​പ്പ​മെ​ത്തി. 66-ാം മി​നി​റ്റി​ൽ പോ​ൾ രാം​ഫാം​ഗ്സു​വ​യു​ടെ ര​ണ്ടാം ഗോ​ളി​ൽ ഒ​ഡീ​ഷ വീ​ണ്ടും മു​ന്നി​ലെ​ത്തി. തൊ​ട്ട​ടു​ത്ത മി​നി​റ്റി​ൽ ത​ന്നെ ജെ​റി ഒ​ഡീ​ഷ​യു​ടെ അ​ഞ്ചാം ഗോ​ളും നേ​ടി. 69-ാം മി​നി​റ്റി​ൽ ഡി​യ​ഗോ മൗ​റീ​സി​യോ ഒ​ഡീ​ഷ​യു​ടെ ഗോ​ൾ പ​ട്ടി​ക തി​ക​ച്ചു.

74-ാം മി​നി​റ്റി​ൽ ജെ​ജെ​യി​ലൂ​ടെ ഈ​സ്റ്റ് ബം​ഗാ​ൾ നാ​ലാം ഗോ​ൾ നേ​ടി. അ​ധി​ക​സ​മ​യ​ത്ത് ആ​രോ​ണ്‍ ജോ​ഷ്വ​യി​ലൂ​ടെ ഈ​സ്റ്റ് ബം​ഗാ​ൾ അ​ഞ്ചാം ഗോ​ളു ക​ണ്ടെ​ത്തി. ജ​യി​ച്ചെ​ങ്കി​ലും അ​വ​സാ​ന സ്ഥാ​ന​ക്കാ​രാ​യാ​ണ് ഒ​ഡീ​ഷ സീ​സ​ണ്‍ അ​വ​സാ​നി​പ്പി​ച്ച​ത്. ഈ​സ്റ്റ് ബം​ഗാ​ൾ ഒ​ൻ​പ​താം സ്ഥാ​ന​ത്താ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.