പ്ര​ശ്ന ബാ​ധി​ത ബൂ​ത്തു​ക​ളി​ലെ പോ​ളിം​ഗ് ഏ​ജ​ന്‍റു​മാ​ര്‍​ക്ക് പ്ര​ത്യേ​ക സു​ര​ക്ഷ: ടീ​ക്കാ​റാം മീ​ണ
Wednesday, February 24, 2021 7:42 PM IST
കൊ​ച്ചി: സ്വ​ത​ന്ത്ര​വും നീ​തി​പൂ​ര്‍​വ​ക​വു​മാ​യ തെ​ര​ഞ്ഞെ​ടു​പ്പ് ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി ശ​ക്ത​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്ന് സം​സ്ഥാ​ന മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ്ണ​ര്‍ ടീ​ക്കാ​റാം മീ​ണ. പ്ര​ശ്ന​ബാ​ധി​ത പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ല്‍ നി​യോ​ഗി​ക്ക​പ്പെ​ടു​ന്ന രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ളു​ടെ പോ​ളിം​ഗ് ഏ​ജ​ന്‍റു​മാ​ര്‍​ക്ക് പ്ര​ത്യേ​ക സു​ര​ക്ഷ ഒ​രു​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ വി​ല​യി​രു​ത്താ​നെ​ത്തി​യ​താ​യി​രു​ന്നു അ​ദ്ദേ​ഹം.

എ​റ​ണാ​കു​ളം ജി​ല്ല​യി​ല്‍ 21 പ്ര​ശ്ന​ബാ​ധി​ത ബൂ​ത്തു​ക​ള്‍ ഉ​ള്ള​താ​യും അ​ദ്ദേ​ഹം അ​റി​യി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പ് ജോ​ലി​ക്കാ​യി നി​യോ​ജി​ക്ക​പ്പെ​ടു​ന്ന എ​ല്ലാ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കും കോ​വി​ഡ് വാ​ക്സി​നേ​ഷ​ന്‍ നി​ര്‍​ബ​ന്ധ​മാ​ക്കും.

മൂ​ന്ന് വി​ഭാ​ഗ​ത്തി​ലു​ള്ള വോ​ട്ട​ര്‍​മാ​ര്‍​ക്കാ​ണ് പോ​സ്റ്റ​ല്‍ വോ​ട്ടിം​ഗ് സൗ​ക​ര്യം ഒ​രു​ക്കു​ന്ന​ത്. 80 വ​യ​സ് പൂ​ര്‍​ത്തി​യാ​യ​വ​ര്‍, ഭി​ന്ന​ശേ​ഷി​യു​ള്ള​വ​ര്‍, കോ​വി​ഡ് ബാ​ധി​ത​ര്‍ എ​ന്നി​വ​യാ​ണ് മൂ​ന്ന് വി​ഭാ​ഗ​ങ്ങ​ള്‍.

കോ​വി​ഡ് സാ​ഹ​ച​ര്യ​ത്തി​ല്‍ ഇ​ത്ത​വ​ണ കൂ​ടു​ത​ല്‍ ഉ​പ പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ള്‍ വേ​ണ്ടി​വ​രും. ഒ​രു പോ​ളിം​ഗ് സ്റ്റേ​ഷ​നി​ല്‍ പ​ര​മാ​വ​ധി ആ​യി​രം വോ​ട്ട​ര്‍​മാ​രെ​യാ​ണ് അ​നു​വ​ദി​ക്കു​ക. സം​സ്ഥാ​ന​ത്ത് നി​ല​വി​ല്‍ 25,040 പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളാ​ണ് ഉ​ള്ള​ത്. ആ​യി​രം വോ​ട്ട​ര്‍​മാ​രു​ടെ ക്ര​മീ​ക​ര​ണ സാ​ഹ​ച​ര്യ​ത്തി​ല്‍ 15,730 പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ള്‍ കൂ​ടു​ത​ലാ​യി വേ​ണ്ടി​വ​രും. 40,771 സ്റ്റേ​ഷ​നു​ക​ള്‍ സം​സ്ഥാ​ന​ത്ത് ഉ​ണ്ടാ​കു​മെ​ന്നും ക​മ്മീ​ഷ്ണ​ര്‍ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.