മ​യ​ക്കു​മ​രു​ന്ന് കേ​സ്: ബി​ജെ​പി നേ​താ​വ് രാ​കേ​ഷ് സിം​ഗി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വി​ട്ടു
Wednesday, February 24, 2021 5:44 PM IST
കോ​ൽ​ക്ക​ത്ത: മ​യ​ക്കു​മ​രു​ന്ന് കേ​സി​ൽ ബി​ജെ​പി നേ​താ​വ് രാ​കേ​ഷ് സിം​ഗി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വി​ട്ടു. കോ​ൽ​ക്ക​ത്ത​യി​ലെ അ​ലി​പു​ർ കോ​ട​തി​യു​ടേതാ​ണ് ന​ട​പ​ടി. മാ​ർ​ച്ച് ഒ​ന്ന് വ​രെ​യാ​ണ് രാ​കേ​ഷ് സിം​ഗി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വി​ട്ടി​രി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ ദി​വ​സം യു​മോ​ർ​ച്ച നേ​താ​വ് പ​മേ​ല ഗോ​സ്വാ​മി​യും മ‌​റ്റൊ​രു ബി​ജെ​പി പ്ര​വ​ർ​ത്ത​ക​നും മ​യ​ക്കു​മ​രു​ന്നു​മാ​യി അ​റ​സ്റ്റി​ലാ​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് രാ​കേ​ഷ് സിം​ഗി​നെ അ​റ​സ്റ്റു ചെ​യ്ത​ത്.

എ​ന്നാ​ൽ താ​ൻ ച​തി​ക്ക​പ്പെ​ട്ട​താ​ണെ​ന്നും സം​ഭ​വ​ത്തി​ന് കാ​ര​ണം രാ​കേ​ഷ് സിം​ഗാ​ണെ​ന്ന് പ​മേ​ല അ​ന്ന് അ​റ​സ്റ്റി​നി​ടെ പ​റ​ഞ്ഞി​രു​ന്നു. തു​ട​ർ​ന്ന് കേ​സി​ൽ അ​ന്വേ​ഷ​ണം ത​നി​ക്കുനേരെ വ​രാ​നി​ട​യു​ള്ള​ത​റി​ഞ്ഞ് സം​സ്ഥാ​നം വി​ടാ​നൊ​രു​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് ബം​ഗാ​ൾ ഡി‌​റ്റ‌​ക്‌​ടീ​വ് വ​കു​പ്പ് രാ​കേ​ഷ് സിം​ഗി​നെ പി​ടി​കൂ​ടി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.