ജി​റൂ​ദി​ന്‍റെ വ​ണ്ട​ർ ഗോ​ൾ; അ​ത്‌​ല​റ്റി​ക്കോ​യെ കീ​ഴ​ട​ക്കി ചെ​ൽ​സി
Wednesday, February 24, 2021 5:18 AM IST
ല​ണ്ട​ൻ: ചാ​മ്പ്യ​ൻ​സ് ലീ​ഗ് പ്രീ ക്വാർ​ട്ട​ർ മ​ത്സ​ര​ത്തി​ന്‍റെ ഒ​ന്നാം പാ​ദ​ത്തി​ൽ സ്പാ​നി​ഷ് വ​മ്പ​ന്മാ​രാ​യ അ​ത്‌​ല​റ്റി​ക്കോ മാ​ഡ്രി​ഡി​നെ കീ​ഴ​ട​ക്കി ചെ​ൽ​സി. എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​നാ​ണ് ചെ​ൽ​സി​യു​ടെ ജ​യം. സ്‌​ട്രൈ​ക്ക​ർ ഒ​ലി​വി​യ​ർ ജി​റൂ​ദി​ന്‍റെ വ​ണ്ട​ർ ഗോ​ളാ​ണ് ഇം​ഗ്ലീ​ഷ് ക്ല​ബി​ന്‍റെ ജ​യ​മൊ​രു​ക്കി​യ​ത്.

68-ാം മി​നി​റ്റി​ലാ​ണ് ജി​റൂ​ദി​ന്‍റെ ഗോ​ളെ​ത്തി​യ​ത്. ജി​റൂ​ദി​ന്‍റെ ബൈ ​സൈ​ക്കി​ൾ കി​ക്ക് മാ​ഡ്രി​ഡി​ന്‍റെ ഗോ​ൾ വ​ല കു​ലു​ക്കു​ക​യാ​യി​രു​ന്നു. റ​ഫ​റി ആ​ദ്യം ഓ​ഫ് സൈ​ഡ് വി​ളി​ച്ചെ​ങ്കി​ലും ദീ​ർ​ഘ നേ​ര​ത്തെ ‘വാ​ർ’ പ​രി​ശോ​ധ​ന​ക്ക് ശേ​ഷം ചെ​ൽ​സി​ക്ക് ഗോ​ൾ അ​നു​വ​ദി​ക്കു​ക​യാ​യി​രു​ന്നു.

മാ​ർ​ച്ച് 17ന് ​ചെ​ൽ​സി​യു​ടെ ഹോം ​ഗ്രൗ​ണ്ടാ​യ സ്റ്റാം​ഫോ​ർ​ഡ് ബ്രി​ഡ്ജി​ൽ വെ​ച്ചാ​ണ് ര​ണ്ടാം പാ​ദ മ​ത്സ​രം. ഇ​ന്ന​ത്തെ മ​ത്സ​ര​ത്തി​ൽ മ​ഞ്ഞ കാ​ർ​ഡ് ക​ണ്ട ചെ​ൽ​സി താ​ര​ങ്ങ​ളാ​യ മേ​സ​ൺ മൗ​ണ്ട്, ജോ​ർ​ജി​നോ എ​ന്നി​വ​ർ​ക്ക് ര​ണ്ടാം പാ​ദ മ​ത്സ​രം ന​ഷ്ട്ട​മാ​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.