ഗു​ജ​റാ​ത്ത് മു​നി​സി​പ്പ​ൽ തെ​ര​ഞ്ഞെ​ടു​പ്പ്: ബി​ജെ​പി​യു​ടെ തേ​രോ​ട്ടം, കോ​ൺ​ഗ്ര​സി​ന് വ​ൻ തി​രി​ച്ച​ടി
Tuesday, February 23, 2021 9:35 PM IST
ന്യൂ​ഡ​ൽ​ഹി: ഗു​ജ​റാ​ത്ത് മു​നി​സി​പ്പ​ൽ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി വീ​ണ്ടും ശ​ക്തി തെ​ളി​യി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന ആ​റു മു​നി​സി​പ്പ​ൽ കോ​ർ​പ്പ​റ്റേ​ഷ​നു​ക​ളും ബി​ജെ​പി സ്വ​ന്ത​മാ​ക്കി. 576 സീ​റ്റി​ൽ 409 സീ​റ്റി​ൽ ബി​ജെ​പി വി​ജ​യി​ക്കു​ക​യോ ലീ​ഡ് നേ​ടു​ക​യോ ചെ​യ്തു.

ര​ണ്ടാം സ്ഥാ​ന​ത്തു​ള്ള കോ​ൺ​ഗ്ര​സി​ന് 43 സീ​റ്റു​ക​ൾ മാ​ത്ര​മാ​ണ് നേ​ടാ​നാ​യ​ത്. ആ​ദ്യ​മാ​യി ഗു​ജ​റാ​ത്ത് മു​നി​സി​പ്പ​ൽ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​ങ്കെ​ടു​ത്ത അ​ര​വി​ന്ദ് കേ​ജ​രി​വാ​ളി​ന്‍റെ ആം ​ആ​ദ്മി പാ​ർ​ട്ടി 27 സീ​റ്റ് സ്വ​ന്ത​മാ​ക്കി. സൂ​റ​റ്റി​ലാ​ണ് എ​എ​പി നേ​ട്ടം കൊ​യ്ത​ത്.

2015 ൽ ​ബി​ജെ​പി​ക്ക് 391 സീ​റ്റാ​ണ് ല​ഭി​ച്ച​ത്. കോ​ൺ​ഗ്ര​സി​ന് 174 സീ​റ്റും ല​ഭി​ച്ചി​രു​ന്നു. ഇ​ത്ത​വ​ണ കോ​ൺ​ഗ്ര​സ് ദ​യ​നീ​യ​മാ​യി പ​രാ​ജ​യ​പ്പെ​ട്ടു.

ഗു​ജ​റാ​ത്തി​ലെ ഏ​റ്റ​വും വ​ലി​യ മു​നി​സി​പ്പ​ൽ കോ​ർ‌​പ്പ​റേ​ഷ​നാ​യ അ​ഹ​മ്മ​ദാ​ബാ​ദി​ൽ ബി​ജെ​പി​ക്ക് 101 സീ​റ്റാ​ണ് ല​ഭി​ച്ച​ത്. കോ​ൺ​ഗ്ര​സി​നാ​വ​ട്ടെ 15 സീ​റ്റും. മ​റ്റ് പാ​ർ‌​ട്ടി​ക​ൾ​ക്ക് ഒ​ന്നും. സൂ​റ​റ്റി​ൽ ബി​ജെ​പി 69 സീ​റ്റു​മാ​യി ഭ​ര​ണം നേ​ടി​യ​പ്പോ​ൾ പ്ര​ധാ​ന പ്ര​തി​പ​ക്ഷ​മാ​യ​ത് ആ​ദ്യ​മാ​യി മ​ത്സ​ര​ത്തി​നി​റ​ങ്ങി​യ എ​എ​പി.

ആം ​ആ​ദ്മി പാ​ർ​ട്ടി 27 സീ​റ്റ് സ്വ​ന്ത​മാ​ക്കി​യ​പ്പോ​ൾ കോ​ൺ​ഗ്ര​സി​ന്‍റെ സീ​റ്റ് വി​ഹി​തം ഏ​ഴു മാ​ത്ര​മാ​യി. വ​ഡോ​ദ​ര​യി​ൽ ബി​ജെ​പി 48 സീ​റ്റി​ൽ മു​ന്നി​ട്ടു​നി​ൽ​ക്കു​മ്പോ​ൾ കോ​ൺ​ഗ്ര​സ് ഏ​ഴു സീ​റ്റി​ൽ മാ​ത്ര​മാ​ണ് ലീ​ഡ് ചെ​യ്യു​ന്ന​ത്.

രാ​ജ്കോ​ട്ടി​ലാ​ണ് കോ​ൺ​ഗ്ര​സി​ന് വ​ലി​യ തി​രി​ച്ച​ടി നേ​രി​ട്ട​ത്. ഇ​വി​ടെ ഒ​റ്റ സീ​റ്റു​പോ​ലും കോ​ൺ​ഗ്ര​സി​ന് ല​ഭി​ച്ചി​ല്ല. ബി​ജെ​പി 56 സീ​റ്റി​ൽ ലീ​ഡ് ചെ​യ്യു​ക​യാ​ണ്. ഭാ​വ് ന​ഗ​റി​ൽ ബി​ജെ​പി 31 സീ​റ്റി​ലും കോ​ൺ​ഗ്ര​സ് അ​ഞ്ച് സീ​റ്റി​ലും ലീ​ഡ് ചെ​യ്യു​ന്നു.

ജാം​മ്ന ന​ഗ​റി​ൽ ബി​ജെ​പി 43 ഇ​ട​ത്തും മു​ന്നി​ലാ​ണ്. കോ​ൺ​ഗ്ര​സി​ന് ആ​റ് സീ​റ്റി​ൽ മാ​ത്ര​മാ​ണ് ലീ​ഡ്. മ​റ്റു​ള്ള​വ​ർ മൂ​ന്ന് സീ​റ്റി​ൽ ലീ​ഡ് ചെ​യ്യു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------