ക​തി​രൂ​ർ മ​നോ​ജ് വ​ധം: 15 പ്ര​തി​ക​ൾ​ക്ക് ജാ​മ്യം
Tuesday, February 23, 2021 1:45 PM IST
കൊ​ച്ചി: ആ​ർ​എ​സ്എ​സ് നേ​താ​വാ​യി​രു​ന്ന ക​തി​രൂ​ർ മ​നോ​ജി​നെ വ​ധി​ച്ച കേ​സി​ലെ 15 പ്ര​തി​ക​ൾ​ക്ക് ഹൈ​ക്കോ​ട​തി ഉ​പാ​ധി​ക​ളോ​ടെ ജാ​മ്യം അ​നു​വ​ദി​ച്ചു. ഒ​ന്നാം പ്ര​തി വി​ക്ര​മ​ൻ ഉ​ൾ​പ്പ​ടെ​യു​ള്ള പ്ര​തി​ക​ൾ​ക്കാ​ണ് ജാ​മ്യം. ക​ണ്ണൂ​ർ ജി​ല്ല​യി​ൽ പ്ര​വേ​ശി​ക്ക​രു​ത്, സാ​ക്ഷി​ക​ളെ സ്വാ​ധീ​നി​ക്കാ​ൻ ശ്ര​മി​ക്ക​രു​ത് തു​ട​ങ്ങി​യ ഉ​പാ​ധി​ക​ളോ​ടെ​യാ​ണ് ജാ​മ്യം.

2014-ലാ​യി​രു​ന്നു മ​നോ​ജി​നെ ബോം​ബെ​റി​ഞ്ഞ് വീ​ഴ്ത്തി​യ ശേ​ഷം ഒ​രു​സം​ഘം വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ​ത്. കേ​സി​ൽ സി​പി​എം നേ​താ​വ് പി.​ജ​യ​രാ​ജ​ൻ ഉ​ൾ​പ്പ​ടെ പ്ര​തി​യാ​ണ്. 25-ാം പ്ര​തി​യാ​യ ജ​യ​രാ​ജ​ന​ട​ക്ക​മു​ള്ള പ്ര​തി​ക​ൾ​ക്ക് നേ​ര​ത്തെ ത​ന്നെ കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ചി​രു​ന്നു. യു​എ​പി​എ അ​ട​ക്ക​മു​ള്ള വ​കു​പ്പു​ക​ൾ ചു​മ​ത്തി​യാ​ണ് പ്ര​തി​ക​ൾ​ക്കെ​തി​രേ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------