പൂ​ര പ്രേ​മി​ക​ളു​ടെ പ്രി​യ​ങ്ക​ര​നാ​യ മം​ഗ​ലാം​കു​ന്ന് ക​ർ​ണ​ൻ ച​രി​ഞ്ഞു
Thursday, January 28, 2021 3:35 PM IST
ഒ​റ്റ​പ്പാ​ലം: കേ​ര​ള​ത്തി​ലെ പൂ​ര പ്രേ​മി​ക​ളു​ടെ പ്രി​യ​ങ്ക​ര​നാ​യ ഗ​ജ​വീ​ര​ൻ മം​ഗ​ലാം​കു​ന്ന് ക​ർ​ണ​ൻ ച​രി​ഞ്ഞു. 65 വ​യ​സ് പ്രാ​യ​മു​ണ്ടാ​യി​രു​ന്നു. ദേ​ഹാ​സ്വാ​സ്ഥ്യ​ത്തെ തു​ട​ർ​ന്ന് പു​ല​ർ​ച്ചെ ര​ണ്ട​ര​യോ​ടെ​യാ​യി​രു​ന്നു അ​ന്ത്യം. ഹൃ​ദ​യാ​ഘാ​ത​മാ​ണ് മ​ര​ണ കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. സം​സ്കാ​രം ഇ​ന്ന് വാ​ള​യാ​ര്‍ വ​ന​ത്തി​ല്‍ ന​ട​ക്കും.

മം​ഗ​ലാം​കു​ന്ന് പ​ര​മേ​ശ്വ​ര​ൻ, ഹ​രി​ദാ​സ് സ​ഹോ​ദ​ര​ങ്ങ​ളു​ടെ ഉ​ട​മ​സ്ഥ​ത​ത​യി​ലു​ള്ള ഗ​ജ​വീ​ര​നാ​ണു ക​ർ​ണ​ൻ 2019 മാ​ര്‍​ച്ചി​ലാ​ണ് മം​ഗ​ലാം​കു​ന്ന് ക​ര്‍​ണ​ന്‍ അ​വ​സാ​ന​മാ​യി ഉ​ത്സ​വ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത​ത്. പ്രാ​യാ​ധി​ക്യ​ത്തി​ന്‍റെ​താ​യ പ്ര​ശ്‌​ന​ങ്ങ​ള്‍ കു​റ​ച്ചു​കാ​ല​മാ​യി ആ​ന​യെ അ​ല​ട്ടി​യി​രു​ന്നു.

സി​നി​മ താ​ര​ങ്ങ​ളു​ടേ​തു പോ​ലെ സം​സ്ഥാ​ന​ത്തു ഫാ​ൻ​സ് അ​സോ​സി​യേ​ഷ​നു​ക​ളു​ള്ള ഗ​ജ​വീ​ര​നാ​ണി​ത്. തൃ​ശൂ​ർ പൂ​രം ഉ​ൾ​പ്പെ​ടെ​യു​ള്ള മു​ൻ​നി​ര ഉ​ത്സ​വ​ങ്ങ​ളി​ൽ വ​ർ​ഷ​ങ്ങ​ളോ​ളം പ​ങ്കെ​ടു​ത്തി​ട്ടു​ണ്ട്. ത​ല​യെ​ടു​പ്പു മ​ത്സ​ര വേ​ദി​ക​ളി​ലും നി​ര​വ​ധി ത​വ​ണ വി​ജ​യി​ച്ചു.

ത​ല​പ്പൊ​ക്കം അ​ട​യാ​ള​മാ​ക്കി​യ കൊ​ന്പ​ൻ; മോ​ഹ​ൻ​ലാ​ലി​നും ഷാ​രൂ​ഖി​നു​മൊ​പ്പം സി​നി​മ​യി​ലും

എ​ഴു​ന്ന​ള്ളി​പ്പു​ക​ളി​ൽ തി​ട​ന്പേ​റ്റി​ക്ക​ഴി​ഞ്ഞാ​ൽ ഇ​റ​ക്കു​ന്ന​തു​വ​രെ പ്രൗ​ഢി​യോ​ടെ നി​ൽ​ക്കു​ന്ന​താ​ണ് ക​ർ​ണ​ന്‍റെ ശീ​ലം. ഏ​തു ത​ല​യെ​ടു​പ്പു​കാ​ർ​ക്കൊ​പ്പം നി​ന്നാ​ലും അ​തു​കൊ​ണ്ടു ക​ർ​ണ​ൻ വ്യ​ത്യ​സ്ത​നാ​കും. ഉ​ട​ൽ​നീ​ളം​കൊ​ണ്ടും ക​ർ​ണ​നെ എ​ളു​പ്പം തി​രി​ച്ച​റി​യാം.

മ​ദ​പ്പാ​ടു​കാ​ല​ത്തു​പോ​ലും ശാ​ന്ത​ൻ. ഈ ​പ്ര​ത്യേ​ക​ത​ക​ൾ ത​ന്നെ​യാ​വ​ണം ക​ർ​ണ​നെ വെ​ള്ളി​ത്തി​ര​യി​ലു​മെ​ത്തി​ച്ച​ത്. മ​ല​യാ​ള​ത്തി​ൽ മാ​ത്ര​മ​ല്ല, ബോ​ളി​വു​ഡി​ലും! മോ​ഹ​ൻ​ലാ​ലി​ന്‍റെ ന​ര​സിം​ഹം, ക​ഥാ​നാ​യ​ക​ൻ, മ​ണി​ര​ത്നം സം​വി​ധാ​നം ചെ​യ്ത ഷാ​രൂ​ഖ് ചി​ത്ര​മാ​യ ദി​ൽ സേ ​എ​ന്നീ സി​നി​മ​ക​ളി​ൽ ക​ർ​ണ​നു​ണ്ട്. ദി​ൽ സേ​യി​ലെ കേ​ര​ള​ത്തി​ൽ ചി​ത്രീ​ക​രി​ച്ച ജി​യാ ജ​ലേ ജാ​ൻ ജ​ലേ എ​ന്ന ഗാ​ന​രം​ഗ​ത്തി​ൽ ക​ർ​ണ​ന്‍റെ ത​ല​പ്പൊ​ക്കം ശ്ര​ദ്ധേ​യ​മാ​യി.

വ​ട​ക്ക​ൻ പ​റ​വൂ​രി​ലെ ച​ക്കു​മ​ര​ശേ​രി ശ്രീ​കു​മാ​ര ഗ​ണേ​ശ ക്ഷേ​ത്ര​ത്തി​ലെ ത​ല​പ്പൊ​ക്ക മ​ത്സ​ര​ത്തി​ൽ തു​ട​ർ​ച്ച​യാ​യി വി​ജ​യി​ച്ചി​രു​ന്നു ക​ർ​ണ​ൻ- ഒ​ന്പ​തു​വ​ർ​ഷം. അ​തു​കൂ​ടാ​തെ വേ​റെ​യും ഒ​ട്ടേ​റെ മ​ത്സ​ര​ങ്ങ​ളി​ൽ ക​ർ​ണ​ൻ ഒ​ന്നാ​മ​നാ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------