ക​ട​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം: ര​ണ്ട് മ​റൈ​ൻ ആം​ബു​ല​ൻ​സു​ക​ൾ​കൂ​ടി
Thursday, January 28, 2021 5:34 AM IST
തി​രു​വ​ന​ന്ത​പു​രം: ക​ട​ലി​ൽ അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കു കാ​ര്യ​ക്ഷ​മ​മാ​യ ര​ക്ഷാ പ്ര​വ​ർ​ത്ത​നം ഒ​രു​ക്കു​ന്ന​തി​നാ​യി സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ര​ണ്ട് മ​റൈ​ൻ ആം​ബു​ല​ൻ​സു​ക​ൾ കൂ​ടി. പ്ര​ത്യാ​ശ, കാ​രു​ണ്യ എ​ന്നീ പേ​രു​ക​ളി​ലാ​ണ് ഇ​വ വ്യാ​ഴാ​ഴ്ച പ്ര​വ​ർ​ത്ത​നം തു​ട​ങ്ങു​ന്ന​ത്.

മ​ത്സ്യ​ബ​ന്ധ​ന​ത്തി​നി​ടെ​യു​ണ്ടാ​കു​ന്ന അ​പ​ക​ട​ങ്ങ​ളി​ൽ​പ്പെ​ട്ട് ഓ​രോ വ​ർ​ഷ​വും നി​ര​വ​ധി മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളാ​ണു മ​ര​ണ​മ​ട​യു​ക​യോ കാ​ണാ​താ​വു​ക​യോ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ൽ​ക്കു​ക​യോ ചെ​യ്യു​ന്ന​ത്. ഇ​ത്ത​രം സാ​ഹ​ച​ര്യ​ത്തി​ൽ അ​തി​വേ​ഗ ര​ക്ഷാ പ്ര​വ​ർ​ത്ത​ന​ത്തി​നാ​ണ് മ​റൈ​ൻ ആം​ബു​ല​ൻ​സ് സം​വി​ധാ​നം ഒ​രു​ക്കു​ന്ന​ത്.

മൂ​ന്ന് മ​റൈ​ൻ ആം​ബു​ല​ൻ​സു​ക​ളാ​ണ് ഇ​തി​നാ​യി സ​ർ​ക്കാ​ർ ഉ​ദ്ദേ​ശി​ച്ച​ത്. ഇ​തി​ൽ ആ​ദ്യ മ​റൈ​ൻ ആം​ബു​ല​ൻ​സാ​യ പ്ര​തീ​ക്ഷ ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. മ​റ്റ് ര​ണ്ട് മ​റൈ​ൻ ആം​ബു​ല​ൻ​സു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​മാ​ണ് ഇ​ന്നു മു​ത​ൽ ആ​രം​ഭി​ക്കു​ന്ന​ത്.

18.24 കോ​ടി രൂ​പ​യാ​ണ് മൂ​ന്ന് മ​റൈ​ൻ ആം​ബു​ല​ൻ​സു​ക​ൾ​ക്കാ​യി ചെ​ല​വാ​യ​ത്. 23 മീ​റ്റ​ർ നീ​ള​വും 5.5 മീ​റ്റ​ർ വീ​തി​യും 3 മീ​റ്റ​ർ ആ​ഴ​വു​മു​ള്ള മ​റൈ​ൻ ആം​ബു​ല​ൻ​സു​ക​ൾ​ക്ക് അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന പ​ത്ത് പേ​രെ ഒ​രേ​സ​മ​യം കി​ട​ത്തി ക​ര​യി​ലെ​ത്തി​ക്കാ​നാ​കും. 700 എ​ച്ച്പി വീ​ത​മു​ള്ള ര​ണ്ട് സ്കാ​നി​യ എ​ൻ​ജി​നു​ക​ൾ ഘ​ടി​പ്പി​ച്ചി​ട്ടു​ള്ള ആം​ബു​ല​ൻ​സു​ക​ൾ​ക്ക് പ​ര​മാ​വ​ധി 14 നോ​ട്ടി​ക്ക​ൽ മൈ​ൽ സ്പീ​ഡ് ല​ഭി​ക്കും.

പ്രാ​ഥ​മി​ക ചി​കി​ത്സ ല​ഭ്യ​മാ​ക്കാ​ൻ ക​ഴി​യു​ന്ന മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ളും മ​രു​ന്നു​ക​ളും ഒ​രു​ക്കി​യി​ട്ടു​ള്ള ആം​ബു​ല​ൻ​സി​ൽ 24 മ​ണി​ക്കൂ​റും പാ​രാ​മെ​ഡി​ക്ക​ൽ സ്റ്റാ​ഫി​ന്‍റെ സേ​വ​ന​മു​ണ്ടാ​കും. കേ​ര​ള ഷി​പ്പിം​ഗ് ആ​ന്‍​ഡ് ഇ​ൻ​ലാ​ൻ​ഡ് നാ​വി​ഗേ​ഷ​ൻ, കോ​ർ​പ​റേ​ഷ​ൻ, മ​റൈ​ൻ ആം​ബു​ല​ൻ​സു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ത്തി​നു​ള്ള ജീ​വ​ന​ക്കാ​രു​ടെ സേ​വ​നം ല​ഭ്യ​മാ​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------