ട്രാ​ക്ട​ർ റാ​ലി​ക്കി​ടെ മ​രി​ച്ച ക​ർ​ഷ​ക​ന് വെ​ടി​യേ​റ്റി​ട്ടി​ല്ലെ​ന്ന് യു​പി പോ​ലീ​സ്
Wednesday, January 27, 2021 6:43 PM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ലെ ട്രാ​ക്ട​ർ റാ​ലി​ക്കി​ടെ മ​രി​ച്ച ക​ർ​ഷ​ക​ന് വെ​ടി​യേ​റ്റി​ട്ടി​ല്ലെ​ന്ന് ഉ​ത്ത​ർ​പ്ര​ദേ​ശ് പോ​ലീ​സി​ന്‍റെ വി​ശ​ദീ​ക​ര​ണം. ട്രാ​ക്ട​ർ കീ​ഴ്മേ​ൽ മ​റി​ഞ്ഞ് സാ​ര​മാ​യി പ​രി​ക്കേ​റ്റാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ൽ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​യെ​ന്നും യു​പി പോ​ലീ​സ് അ​റി​യി​ച്ചു.

അ​തേ​സ​മ​യം, പോ​ലീ​സ് വെ​ടി​വ​യ്പി​ലാ​ണ് ക​ർ​ഷ​ക​ൻ കൊ​ല്ല​പ്പെ​ട്ട​തെ​ന്നാ​ണ് സ​മ​ര​ക്കാ​ർ ആ​രോ​പി​ക്കു​ന്ന​ത്. എ​ന്നാ​ൽ ട്രാ​ക്ട​ർ മ​റി​ഞ്ഞാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​തെ​ന്ന് സ്ഥി​രീ​ക​രി​ക്കു​ന്ന സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സ് പു​റ​ത്തു​വി​ട്ടി​രു​ന്നു. ബാ​രി​ക്കേ​ഡു​ക​ള്‍ വ​ച്ച് പോ​ലീ​സ് മാ​ര്‍​ഗ​ത​ട​സം സൃ​ഷ്ടി​ക്കു​ന്ന​തും ഇ​തി​ൽ കാ​ണാം. ഉ​ത്ത​രാ​ഖ​ണ്ഡ് സ്വ​ദേ​ശി ന​വ​നീ​ത് സിം​ഗ് ആ​ണ് മ​രി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------