ക​ർ​ഷ​ക സ​മ​ര​ത്തി​ൽ നി​ന്നും പി​ന്മാ​റു​ന്നു​വെ​ന്ന് ര​ണ്ട് ക​ർ​ഷ​ക സം​ഘ​ട​ന​ക​ൾ
Wednesday, January 27, 2021 6:34 PM IST
ന്യൂ​ഡ​ൽ​ഹി: ക​ർ​ഷ​ക സ​മ​ര​ത്തി​ൽ നി​ന്നും പി​ന്മാ​റു​ന്ന​താ​യി ര​ണ്ടു ക​ർ​ഷ​ക സം​ഘ​ട​ന​ക​ൾ. ഓ​ൾ ഇ​ന്ത്യ കി​സാ​ൻ സം​ഘ​ർ​ഷ് കോ ​ഓ​ർ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി, ഭാ​ര​തീ​യ കി​സാ​ൻ യൂ​ണി​യ​ൻ എ​ന്നീ സം​ഘ​ട​ന​ക​ളാ​ണ് ക​ർ​ഷ​ക സ​മ​ര​ത്തി​ൽ നി​ന്നും പി​ന്മാ​റു​ന്ന​താ​യി അ​റി​യി​ച്ച​ത്.

റി​പ​ബ്ലി​ക്ക് ദി​ന​ത്തി​ൽ ഡ​ൽ​ഹി​യി​ൽ ന​ട​ന്ന ട്രാ​ക്ട​ർ പ​രേ​ഡി​നി​ടെ​യു​ണ്ടാ​യ അ​ക്ര​മ​ങ്ങ​ളെ സം​ഘ​ട​നാ നേ​താ​ക്ക​ൾ അ​പ​ല​പി​ക്കു​ക​യും ചെ​യ്തു. ഈ ​സ​മ​ര​ത്തി​ൽ നി​ന്നും ഞ​ങ്ങ​ൾ പി​ന്മാ​റു​ന്നു​വെ​ങ്കി​ലും ക​ർ​ഷ​രു​ടെ അ​വ​കാ​ശ​ങ്ങ​ൾ​ക്കാ​യു​ള്ള പോ​രാ​ട്ടം തു​ട​രു​മെ​ന്നും ഓ​ൾ ഇ​ന്ത്യ കി​സാ​ൻ സം​ഘ​ർ​ഷ് ക​മ്മി​റ്റി നേ​താ​വ് വി.​എം സിം​ഗ് പ​റ​ഞ്ഞു.

അ​തേ​സ​മ​യം, സ​മ​ര​ത്തി​ൽ നി​ന്ന് പി​ൻ​മാ​റി​യ​ സംഘടനകൾ സ​ർ​ക്കാ​ർ അ​നു​കൂ​ല​ നിലപാട് സ്വീകരിച്ചിരുന്നവരാണെന്ന് സം​യു​ക്ത സ​മി​തി പ്ര​തി​ക​രി​ച്ചു. ഈ ​സം​ഘ​ട​ന​ക​ളെ സം​യു​ക്ത സ​മി​തി​യി​ൽ നി​ന്നും നേ​ര​ത്തേതന്നെ ഒ​ഴി​വാ​ക്കി​യ​താ​ണെ​ന്നും നേ​താ​ക്ക​ൾ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------