ചെ​ങ്കോ​ട്ട അ​ക്ര​മം; ഡ​ൽ​ഹി പോ​ലീ​സ് 200 പേ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു
Wednesday, January 27, 2021 1:42 PM IST
ന്യൂ​ഡ​ൽ​ഹി: ചെ​ങ്കോ​ട്ട അ​ക്ര​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഡ​ൽ​ഹി പോ​ലീ​സ് 200 പേ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. പൊ​തു​മു​ത​ൽ ന​ശി​പ്പി​ക്ക​ൽ, ക​ലാ​പം, പോ​ലീ​സി​നെ ആ​ക്ര​മി​ക്ക​ൽ തു​ട​ങ്ങി​യ​വ ആ​രോ​പി​ച്ചാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

പ്ര​ക്ഷോ​ഭ​ത്തി​ൽ ഇ​വ​രു​ടെ പ​ങ്ക് പ​രി​ശോ​ധി​ച്ച ശേ​ഷം അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തും. ഇ​ന്ന​ല​ത്തെ അ​ക്ര​മ സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 22 കേ​സു​ക​ളാ​ണ് ഇ​തു​വ​രെ എ​ടു​ത്തി​രി​ക്കു​ന്ന​ത്.

റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ൽ ക​ർ​ഷ​ക​ർ ന​ട​ത്തി​യ ട്രാ​ക്ട​ർ റാ​ലി​യി​ലാ​ണ് സം​ഘ​ർ​ഷ​മു​ണ്ടാ​യ​ത്. ഒ​രു സം​ഘം ആ​ളു​ക​ൾ ചെ​ങ്കോ​ട്ട​യി​ൽ ക​ട​ക്കു​ക​യും സി​ക്ക് പ​താ​ക സ്ഥാ​പി​ക്കു​ക​യും ചെ​യ്തു. പ​ല​യി​ട​ത്തും പോ​ലീ​സു​മാ​യി പ്ര​തി​ഷേ​ധ​ക്കാ​ർ ഏ​റ്റു​മു​ട്ടി. പോ​ലീ​സി​നു നേ​ർ​ക്കും തി​രി​ച്ചും ക​ല്ലേ​റു​ണ്ടാ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------