ഖ​നി​യ​പ​ക​ടം:10 തൊ​ഴി​ലാ​ളി​ക​ൾ മ​രി​ച്ചു
Tuesday, January 26, 2021 1:16 AM IST
ബെ​യ്ജിം​ഗ്: കി​ഴ​ക്ക​ൻ ചൈ​ന​യി​ലെ ഷാ​ൻ​ഡോം​ഗ് പ്ര​വി​ശ്യ​യി​ൽ സ്വ​ർ​ണ​ഖ​നി​യി​ൽ സ്ഫോ​ട​ന​ത്തെ​ത്തു​ട​ർ​ന്ന് ര​ണ്ടാ​ഴ്ച​യാ​യി കു​ടു​ങ്ങി​ക്കി​ട​ന്ന 22 തൊ​ഴി​ലാ​ളി​ക​ളി​ൽ 10 പേ​ർ മ​രി​ച്ചു.

11 പേ​രെ ഞാ​യ​റാ​ഴ്ച ജീ​വ​നോ​ടെ പു​റ​ത്തെ​ത്തി​ച്ചി​രു​ന്നു. ഒ​രാ​ൾ​ക്കു വേ​ണ്ടി​യു​ള്ള തെ​ര​ച്ചി​ൽ തു​ട​രു​ന്ന​താ​യി ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ അ​റി​യി​ച്ചു.

ഖി​സി​യ ന​ഗ​ര​ത്തി​ലെ ഖ​നി​യി​ൽ ജ​നു​വ​രി പ​ത്തി​നു​ണ്ടാ​യ സ്ഫോ​ട​ന​ത്തെ​ത്തു​ട​ർ​ന്നാ​ണു തൊ​ഴി​ലാ​ളി​ക​ൾ കു​ടു​ങ്ങി​യ​ത്. ഖ​നി മു​ഖ​ത്തു​നി​ന്ന് 240 മീ​റ്റ​ർ അ​ടി​യി​ലാ​ണു സ്ഫോ​ട​ന​മു​ണ്ടാ​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------