ആ​ല​പ്പു​ഴ ബൈ​പ്പാ​സ് ഉ​ദ്ഘാ​ട​നം; ഒ​ഴി​വാ​ക്കി​യ​വ​രെ ഉ​ൾ​പ്പെ​ടു​ത്തി കേ​ന്ദ്ര​ത്തി​ന്‍റെ പു​തി​യ അ​റി​യി​പ്പ്
Monday, January 25, 2021 10:49 PM IST
ന്യൂ​ഡ​ൽ​ഹി: ആ​ല​പ്പു​ഴ ബൈ​പ്പാ​സ് ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ നി​ന്നും ഒ​ഴി​വാ​ക്കി​യ​വ​രെ ഉ​ള്‍​പ്പെ​ടു​ത്തി കേ​ന്ദ്ര​ത്തി​ന്‍റെ പു​തി​യ അ​റി​യി​പ്പ്.

മ​ന്ത്രി​മാ​രാ​യ തോ​മ​സ് ഐ​സ​ക്ക്, പി. ​തി​ലോ​ത്ത​മ​ന്‍, എം​പി​മാ​രാ​യ എ.​എം.​ആ​രി​ഫ്, കെ.​സി.​വേ​ണു​ഗോ​പാ​ല്‍ എ​ന്നി​വ​രെ​യാ​ണ് പു​തു​താ​യി പു​റ​ത്തി​റ​ക്കി​യ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന് വേ​ണ്ടി പൊ​തു​മ​രാ​മ​ത്ത് സെ​ക്ര​ട്ട​റി അ​യ​ച്ച ക​ത്തി​നു​ള്ള മ​റു​പ​ടി​യി​ലാ​ണ് മ​ന്ത്രി​മാ​രേ​യും എം​പി​മാ​രേ​യും ഉ​ള്‍​പ്പെ​ടു​ത്തി കൊ​ണ്ടു​ള്ള അ​റി​യി​പ്പ് ല​ഭി​ച്ച​ത്.

വ്യാ​ഴാ​ഴ്ച​യാ​ണ് കേ​ന്ദ്ര​മ​ന്ത്രി നി​തി​ൻ ഗ​ഡ്ഗ​രി​യും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും ചേ​ർ​ന്ന് ബൈ​പ്പാ​സ് നാ​ടി​ന്‌ സ​മ​ർ​പ്പി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------