ന്യൂഡല്‍ഹി: പദ്മ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. ജപ്പാന് മുൻ പ്രധാനമന്ത്രി ഷിന്‍സോ ആബെ (പബ്ലിക് അഫേഴ്സ്), അന്തരിച്ച ഗായകന് എസ്.പി. ബാലസുബ്രഹ്മണ്യം (കല) തുടങ്ങി ഏഴു പേര്‍ക്കാണ് രാജ്യം പദ്മവിഭൂഷണ് നൽകി ആദരിച്ചത്.
ഡോ. ബെല്ലെ മൊനാപ്പ ഹെഗ്ഡെ(മെഡിസിന്), നരീന്ദര്‍ സിംഗ് കപാനി(മരണാനന്തരം-സയന്‍സ് ആന്‍ഡ് എന്‍ജിനീയറിംഗ്), ബി.ബി. ലാല്‍(ആര്‍ക്കയോളജി), മൗലാന വഹിദുദ്ദീന്‍ ഖാന്, സുദർശൻ സഹോ എന്നിവരാണ് പദ്മവിഭൂഷണ് പുരസ്കാരത്തിന് അര്‍ഹരായത്.
മലയാളിയുടെ പ്രിയ ഗായിക കെ.എസ്. ചിത്ര ഉള്‍പ്പെടെ പത്ത് പേരാണ് ഇത്തവണ പദ്മഭൂഷണ്‍ പുരസ്കാരത്തിന് അര്‍ഹരായത്. തരുണ്‍ ഗൊഗോയ്, ചന്ദ്രശേഖർ കംബ്ര, സുമിത്ര മഹാജൻ, നൃപേന്ദ്ര മിശ്ര, രാംവിലാസ് പസ്വാൻ, കേശുഭായി പട്ടേൽ, കൽവേ സാദിഖ്, രജനികാന്ത് ദേവിദാസ്, ടർലോചൻ സിംഗ് തുടങ്ങിയവരാണ് പദ്മഭൂഷണ്‍ പുരസ്കാരത്തിന് അർഹരായത്.
ഗാനരചയിതാവ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി, കായിക പരിശീലകന് മാധവന് നമ്പ്യാര്‍, ബാലന് പുത്തേരി, തോല്പാവക്കൂത്ത് കലാകാരന് കെ.കെ. രാമചന്ദ്ര പുലവര്‍ തുടങ്ങി 102 പേര് പദ്മശ്രീ പുരസ്കാരത്തിനും അര്‍ഹരായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.