രാ​ജ്യ​ത്ത് 24 മ​ണി​ക്കൂ​റി​നി​ടെ 14,849 കോ​വി​ഡ് രോ​ഗി​ക​ൾ
Sunday, January 24, 2021 11:19 AM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ൽ ‌കു​റ​വ്. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 14,849 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. 155 പേ​ർ മ​രി​ച്ചു. ഇ​തോ​ടെ രാ​ജ്യ​ത്തെ ആ​കെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 1,06,54,533 ആ​യി. മ​ര​ണ​സം​ഖ്യ 1,53,339 ആ​യി ഉ​യ​ർ​ന്നു.

രാ​ജ്യ​ത്തെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി 1,84,408 പേ​രാ​ണ് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​ത്. 1,03,16,786 പേ​ർ രോ​ഗ​മു​ക്ത​രാ​യി. രാ​ജ്യ​ത്ത് ഇ​തു​വ​രെ 15,82,201 പേ​രാ​ണ് കോ​വി​ഡ് വാ​ക്സി​ൻ സ്വീ​ക​രി​ച്ച​ത്.

അ​തേ​സ​മ​യം രാ​ജ്യ​ത്ത് പ്ര​തി​ദി​നം റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ടു​ന്ന കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ കേ​ര​ളം ഒ​ന്നാം സ്ഥാ​ന​ത്താ​ണ്. നാ​ലു​ദി​വ​സ​മാ​യി പ്ര​തി​ദി​ന രോ​ഗി​ക​ളു​ടെ എ​ണ്ണം ആ​റാ​യി​ര​ത്തി​നു മു​ക​ളി​ലാ​ണ്. ഏ​റ്റ​വും കൂ​ടു​ത​ൽ​പ്പേ​ർ​ക്ക് രോ​ഗം ബാ​ധി​ച്ച മ​ഹാ​രാ​ഷ്ട്ര​യി​ൽ ഇ​പ്പോ​ൾ പ്ര​തി​ദി​ന​രോ​ഗി​ക​ൾ മൂ​വാ​യി​ര​ത്തി​ൽ താ​ഴെ​യെ​ത്തി​യി​ട്ടു​ണ്ട്.

ആ​കെ രോ​ഗം ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണ​ത്തി​ൽ ദേ​ശീ​യ​ത​ല​ത്തി​ൽ കേ​ര​ളം നാ​ലാ​മ​താ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------