ര​ണ്ട് ല​ക്ഷ​ത്തി​ല​ധി​കം ട്രാ​ക്ട​റു​ക​ൾ; റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ൽ ഡ​ൽ​ഹി​യെ ഞെ​ട്ടി​ക്കാ​ൻ ക​ർ​ഷ​ക​ർ
Sunday, January 24, 2021 3:15 PM IST
ന്യൂ​ഡ​ൽ​ഹി: ജ​നു​വ​രി 26 റി​പ്പ​ബ്ലി​ക്ക് ദി​ന​ത്തി​ൽ രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് ന​ട​ക്കു​ന്ന കി​സാ​ൻ പ​രേ​ഡി​ന്‍റെ ഭാ​ഗ​മാ​യി ര​ണ്ട് ല​ക്ഷ​ത്തി​ല​ധി​കം ട്രാ​ക്ട​റു​ക​ൾ പ​രേ​ഡ് ന​ട​ത്തു​മെ​ന്ന് ക​ർ​ഷ​ക സം​ഘ​ട​ന​ക​ൾ. 100 കി​ലോ​മീ​റ്റ​ര്‍ ട്രാ​ക്ട​ര്‍ റാ​ലി​യ്ക്കാ​യി വി​പു​ല​മാ​യ സ​ജ്ജീ​ക​ര​ണ​ങ്ങ​ളാ​ണ് ക​ര്‍​ഷ​ക​ര്‍ ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.

ട്രാ​ക്ട​റു​ക​ളു​ടെ സു​ഗ​മ​മാ​യ ഓ​ട്ട​ത്തി​ന് 2,500 സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രെ വി​ന്ന്യ​സി​ക്കും. ക്ര​മീ​ക​ര​ണ​ങ്ങ​ൾ നി​യ​ന്ത്രി​ക്കാ​ൻ ക​ൺ​ട്രോ​ൾ റൂം ​ത​യാ​റാ​ക്കി. പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്താ​ൻ 20 അം​ഗ കേ​ന്ദ്ര​സ​മി​തി​യെ​യും ക​ർ​ഷ​ക​ർ തെ​ര​ഞ്ഞെ​ടു​ത്തു.

ട്രാ​ക്ട​ർ റാ​ലി​ക​ൾ ഡ​ൽ​ഹി​യി​ലെ അ​തി​ർ​ത്തി പോ​യി​ന്‍റു​ക​ളാ​യ ഗാ​സി​പൂ​ർ, സി​ങ്കു, തി​ക്രി എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്ന് ആ​രം​ഭി​ക്കു​മെ​ന്ന് ക​ർ​ഷ​ക നേ​താ​വ് അ​ഭി​മ​ന്യു കോ​ഹ​ർ പ​റ​ഞ്ഞു. ഡ​ൽ​ഹി അ​തി​ർ​ത്തി​യി​ൽ സ്ഥാ​പി​ച്ചി​ട്ടു​ള്ള ബാ​രി​ക്കേ​ഡു​ക​ൾ 26 ന് ​നീ​ക്കം ചെ​യ്യു​മെ​ന്നും ത​ല​സ്ഥാ​ന​ത്ത് പ്ര​വേ​ശി​ച്ച ശേ​ഷം ക​ർ​ഷ​ക​ർ ട്രാ​ക്ട​ർ റാ​ലി​ക​ൾ ന​ട​ത്തു​മെ​ന്നും ക​ർ​ഷ​ക നേ​താ​വ് ദ​ർ​ശ​ൻ പാ​ൽ പ​റ​ഞ്ഞു.

ഹ​രി​യാ​ന, പ​ഞ്ചാ​ബ്, ഉ​ത്ത​ർ​പ്ര​ദേ​ശ് എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള ല​ക്ഷ​ക്ക​ണ​ക്കി​ന് ക​ർ​ഷ​ക​ർ റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ൽ ട്രാ​ക്ട​ർ റാ​ലി​യി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്നാ​ണ് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി സാ​യു​ധ സേ​ന​യു​ടെ പ​രേ​ഡി​നെ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​മ്പോ​ൾ ട്രാ​ക്ട​ർ റാ​ലി​യും ന​ട​ക്കു​മെ​ന്നാ​ണ് ക​ർ​ഷ​ക​ർ പ​റ​യു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------