എ​റ​ണാ​കു​ള​ത്ത് കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷം; തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ദി​വ​സ​വും ആ​യി​രം ക​ട​ന്ന് രോ​ഗ​ബാ​ധി​ത​ർ
Sunday, January 24, 2021 4:52 AM IST
കൊ​ച്ചി: എ​റ​ണാ​കു​ളം ജി​ല്ല​യി​ല്‍ ആ​ശ​ങ്ക പ​ട​ര്‍​ത്തി കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം വീ​ണ്ടും ആ​യി​ര​ത്തി​നു മു​ക​ളി​ൽ. തു​ട​ര്‍​ച്ച​യാ​യ ര​ണ്ടാം ദി​വ​സ​വും ഈ ​മാ​സം ആ​റാം ത​വ​ണ​യു​മാ​ണ് പ്ര​തി​ദി​ന രോ​ഗി​ക​ളു​ടെ എ​ണ്ണം 1,000 മ​റി​ക​ട​ക്കു​ന്ന​ത്.

പു​തി​യ​താ​യി 1,083 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 992 പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്കം വ​ഴി​യാ​ണ് രോ​ഗം പി​ടി​പ്പെ​ട്ട​ത്. 80 പേ​രു​ടെ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. അ​ഞ്ച് ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ർ​ക്കും രോ​ഗം പി​ടി​പ്പെ​ട്ടു. 1,038 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി.

നി​ല​വി​ല്‍ ജി​ല്ല​യി​ല്‍ കോ​വി​ഡ് രോ​ഗം സ്ഥി​രീ​ക​രി​ച്ച് ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​വ​രു​ടെ എ​ണ്ണം 11,129 ആ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------